ധാക്ക: ബംഗ്ലാദേശിൽ കപ്പലിന് തീപിടിച്ച് 37 പേർ വെന്തുമരിച്ചു. ധാക്കയിൽ നിന്ന് 250 കിലോമീറ്റർ തെക്ക് ജാലകത്തിക്ക് സമീപമാണ് ദുരന്തം. നിരവധി പേർക്ക് പൊള്ളലേറ്റു. തീപിടുത്തത്തിൽ നിന്നും രക്ഷപെടാൻ കടലിലേക്ക് ചാടിയവരും മുങ്ങിമരിച്ചുവെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
എഞ്ചിൻ റൂമിൽ നിന്നാണ് തീ പടർന്നത്. അവരിൽ പലരും വീട്ടിലേക്കു പോകുന്നവരായിരുന്നു. അപകടത്തിൽ പൊള്ളലേറ്റ 100 പേരെ ബാരിസലിലെ ആശുപത്രികളിലേക്ക് മാറ്റി. 310 പേരെ വഹിക്കാൻ കഴിയുന്ന കപ്പലിൽ 500 പേരോളം ഉണ്ടായിരുന്നു. ഇതും അപകടത്തിന്റെ ആക്കം വർദ്ധപ്പിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക