വിരട്ടാന്‍ നോക്കേണ്ടന്ന് ശിവസേന !..ബാല്‍ താക്കറെയ്ക്ക് മുന്നില്‍ മോദി തല കുനിക്കുന്ന ചിത്രവുമായി ബി.ജെ.പിയെ കളിയാക്കി ശിവസേന

മുംബയ്:ബി.ജെ.പി.യേയും കേന്ദ്രത്തേയും മോദിയേയും കളിയാക്കി ശിവസേന. ബിജെ.പിയുമായുള്ള ബന്ധം ആടിയുഞ്ഞ് നീങ്ങവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറ്റുമുട്ടലിന് തന്നെയാണെന്ന വ്യക്തമായ സൂചന നല്‍കി ശിവസേന രംഗത്തു വന്നിരിക്കുന്നത്. ശിവസേനയുടെ തലവനായിരുന്ന അന്തരിച്ച നേതാവ് ബാല്‍ താക്കറെയുടെ മുന്പില്‍ നരേന്ദ്ര മോദി തല കുനിച്ചു നില്‍ക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ സ്ഥാപിച്ചാണ് സേന മോദിയെ വെല്ലുവിളിച്ചത്. ഞങ്ങളൊക്കെ ബാലാ സാഹേബ് എന്ന് വിളിക്കുന്ന ബാല്‍ താക്കറെയുടെ മുന്പില്‍ തല കുനിച്ചു നിന്നത് പ്രധാനമന്ത്രി മോദി മറന്നുപോയോ എന്ന് എഴുതിയിരിക്കുന്ന പോസ്റ്റര്‍ ദാദറിലെ ശിവസേനയുടെ ആസ്ഥാനത്താണ് സ്ഥാപിച്ചത്.

മോദിക്കു പുറമെ മന്ത്രിമാരായ രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, അടല്‍ ബിഹാരി വാജ്പേയ് എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. എന്നാല്‍, ഏതെങ്കിലും നേതാവിനെ അപമാനിക്കാനല്ല പോസ്റ്ററുകള്‍ സ്ഥാപിച്ചതെന്ന് ശിവസേന നേതാവ് രാജേന്ദ്ര റൗത്ത് പറഞ്ഞു.
അതേസമയം, പോസ്റ്ററുകള്‍ നീക്കം ചെയ്തതായി ബൃഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ശിവസേന തന്നെ പോസ്റ്റര്‍ നീക്കം ചെയ്യുകയായിരുന്നോ അതോ ബി.എം.സിയാണോ നീക്കം ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല.മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയില്ല നീങ്ങുന്നത്. തിരഞ്ഞെടുപ്പിന് മുന്പ് ബന്ധത്തില്‍ വിള്ളല്‍ വീണെങ്കിലും ഫലം വന്നതോടെ ശിവസേന നിലപാടില്‍ അയവ് വരുത്തി. എന്നാല്‍, അതും അത്ര രസത്തിലല്ല പോകുന്നത്. ജയ്താപൂരിലെ ആണവ നിലയം സംബന്ധിച്ച പ്രശ്നത്തിലും മന്ത്രിസഭയിലെ വകുപ്പുകള്‍ സംബന്ധിച്ചും സേനയും ബി.ജെ.പിയും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാകിസ്ഥാനി ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ പരിപാടി മുംബയിലും പൂനെയിലും നടത്തുന്നത് തടഞ്ഞതോടെ ശിവസേനയും ബി.ജെ.പിയുമായി കൂടുതല്‍ അകന്നു. പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശനത്തിനിടെ മുന്‍ ബി.ജെ.പി നേതാവ് കൂടിയായ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ ശരീരത്തില്‍ കരിഓയില്‍ ഒഴിച്ച സംഭവവും ഇരു പാര്‍ട്ടികള്‍ക്കും ഇടയിലുള്ള വിള്ളല്‍ രൂക്ഷമാക്കിയിരുന്നു. മാത്രമല്ല, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ശിവസേനയ്ക്ക് താക്കീതും നല്‍കിയിരുന്നു.

Top