
മധ്യപ്രദേശ്: മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ഇരു പാര്‍ട്ടികളും മധ്യപ്രദേശില്‍ പ്രതീക്ഷയിലുമാണ്. എന്നാല്‍ ചിത്രങ്ങള്‍ മാറി മറിയുന്ന കാഴ്ചയാണ് മധ്യപ്രദേശില്‍. ബിജെപിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഉറപ്പിച്ച് പറയുകയാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ബിജെപി ആഘോഷം തുടങ്ങുകയാണ്.
മാധ്യമങ്ങളോടും ഇക്കാര്യം അദ്ദേഹം പറഞ്ഞു. ഞാന്‍ എപ്പോഴും ജനങ്ങള്‍ക്ക് ഇടയിലാണ്, അവര്‍ക്ക് എന്നെ അറിയാം. ആശങ്കകളുടെ ആവശ്യം ഇല്ലെന്ന് അദ്ദേഹം പറയുന്നു. മധ്യപ്രദേശിന് വേണ്ടി അനുഗ്രഹം വാങ്ങാനാണ് തന്റെ ക്ഷേത്ര ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ല. ബിജെപി അധികാരം നിലനിര്‍ത്തുമെന്നും അദ്ദേഹ മാധ്യമങ്ങളോട് പറഞ്ഞു.
ടൈംസ് നൗ – സിഎന്‍എക്‌സ് സര്‍വേ ബിജെപിക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. 126 സീറ്റുകള്‍ ബിജെപിക്കും 89 സീറ്റുകള്‍ കോണ്‍ഗ്രസിനും ലഭിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. മധ്യപ്രദേശിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ സ്‌ട്രോഗ് റൂമിലേക്ക് ചില പെട്ടികള്‍ കൊണ്ടുപോയിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്ട്രാംഗ് റൂമിലെ സിസിടിവി ക്യാമറകള്‍ മണിക്കൂറുകളോളം പ്രവര്‍ത്തന രഹിതമായതും ദുരൂഹത വര്‍ദ്ധിപ്പിച്ചു.