ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചില്ലെയെന്ന് ചാനല്‍ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍; കിടിലന്‍ മറുപടിയുമായി ഉണ്ണിത്താനും

തിരുവനന്തപുരം: ശബരിമല ചര്‍ച്ചാവിഷയമായതില്‍ പിന്നെ എവിടെയും യതീഷ് ചന്ദ്രയും ചര്‍ച്ചാ വിഷയമാണ്. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും എല്ലായിടത്തും യതീഷ് ചന്ദ്ര നിറഞ്ഞുനില്‍ക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളും യതീഷ് ചന്ദ്രയ്ക്ക് പിന്നാലെയാണ്. ബിജെപി ആണെങ്കില്‍ വിട്ട് പിടിക്കുന്ന ലക്ഷണവും കാണുന്നില്ല. എസ്പി യതീഷ് ചന്ദ്രയെ കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍ നടത്തിയ പരാമാര്‍ശവും അതിന് ഉണ്ണിത്താന്‍ കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ആണ് വിവാദമായ പരാമര്‍ശം ശോഭാ സുരേന്ദ്രന്‍ നടത്തിയത്. യതീശ് ചന്ദ്രയുടെ മുന്‍കാല ചരിത്രമൊക്കെ വ്യക്തമാക്കിയായിരുന്നു വിമര്‍ശനം.സമരക്കാര്‍ക്കെതിരെ ഇത്തരം നിലപാട് സ്വീകരിക്കുന്ന യതീശ് ചന്ദ്ര കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയും മറ്റ് നേതാക്കളും വന്നപ്പോള്‍ ട്രൗസറില്‍ മൂത്രമൊഴിച്ചില്ലേ.. അപ്പോള്‍ എവിടെ പോയി ഈ മഹാന്റെ ധൈര്യം. കാല്‍മുട്ടുകള്‍ വിറച്ച് കൂട്ടിമുട്ടി പാന്റ്സില്‍ മൂത്രമൊഴിച്ച് നില്‍ക്കുന്നത് പോലെയാണല്ലോ അയാളുടെ ശരീരഭാഷ ഇങ്ങനെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം.

ശോഭയുടെ പരാമര്‍ശം സംഘപരിവാര്‍ കൊണ്ടാടുമ്പോള്‍ കോണ്‍ഗ്രസും ഇടത്പക്ഷവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇതിന് നല്‍കിയ മറുപടിയും കൊണ്ടാടുന്നു. അദ്ദേഹത്തിന്റെ ട്രൗസര്‍ പൊക്കിനോക്കാത്തത് കൊണ്ട് അതേകുറിച്ച് എനിക്ക് അറിയില്ല. അത് നോക്കിയവര്‍ക്കെ അതേ കുറിച്ച് കൃത്യമായി അറിയുകയുള്ളു..ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top