കോൺഗ്രസിനെ ഞെട്ടിച്ച് ആര്‍പിഎന്‍ സിങ് ബിജെപിയിൽ. കോൺഗ്രസിലെ പ്രമുഖൻ തന്നെ പാർട്ടി വിട്ടത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയില്‍ ഇടംപിടിച്ച, പ്രവര്‍ത്തക സമിതി അംഗവും, എഐസിസി ഭാരവാഹിയുമാണ് ആര്‍പിഎന്‍ സിങ്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാജിക്കത്ത് പങ്കുവച്ചുകൊണ്ട് ആര്‍പിഎന്‍ സിങ് ട്വീറ്റ് ചെയ്തത് ഇങ്ങനെ – ” ഇന്ന്, നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ രൂപീകരണം നാം ആഘോഷിക്കുന്ന സമയത്ത് രാഷ്ട്രീയയാത്രയില്‍ ഞാന്‍ പുതിയ അധ്യായം ആരംഭിക്കുന്നു. ജയ് ഹിന്ദ് ” സിംഗിന്റെ രാജിയും ബിജെപിയിലേക്കുള്ള ചേക്കേറലും കോൺഗ്രസിന്റെ അസ്ഥിവാരം തോണ്ടിയിരിക്കയാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാർത്ത :