ഡബ്ലിൻ :അയർലണ്ടിലെ കോർക്കിൽ ശനിയാഴ്ച്ച കാർ അപകടത്തിൽ രണ്ട് കുട്ടികളുടെ പിതാവായ ചെറുപ്പക്കാരനായ ജോയ്‌സ് തോമസ് (34) ന്റെ ജീവൻ പൊലിഞ്ഞിരുന്നു. വെള്ളിയാഴ്ച്ച രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി ജോയ്‌സ് ഓടിച്ച കാർ അപകടത്തിൽ പെട്ട് നദിയിലേക്ക് മറിയുകയായിരുന്നു.ഇന്നലെയാണ് നദിയിൽ നിന്നും ജോയ്‌സിന്റെ ബോഡി കണ്ടെത്തിയത് .
ഡിസംബർ 19 വെള്ളിയാഴ്ച, ജോലി കഴിഞ്ഞ് വീട്ടിലേക്ക് വാഹനമോടിക്കുന്നതിനിടെ കനത്ത മഴയിൽ ഉണ്ടായ അപകടത്തിൽ കേരളത്തിലെ കമ്പംമെട്ടു സ്വദേശിയായ ജോയ്‌സ് തോമസ് മരണപ്പെടുകയായിരുന്നു.
അദ്ദേഹം ഓടിച്ചിരുന്ന കാർ റോഡിൽ നിന്ന് തെന്നിമാറി, നദിയിലെ ബ്രൈഡിലേക്ക് കയറി, വെള്ളത്തിൽ മുങ്ങി. വൈകിട്ടും അദ്ദേഹം വീട്ടിലെത്താതിരുന്നപ്പോൾ, സുഹൃത്തുക്കലും ഭാര്യയും ഉടൻ തന്നെ ഗാർഡ / റെസ്ക്യ് അധികൃതരെ അറിയിച്ചിരുന്നു .
ഗാർഡയും സുഹൃത്തുക്കളുടെയും പ്രാദേശിക സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ വിപുലമായ തിരച്ചിൽ നടത്തി. ഏകദേശം 14 മണിക്കൂർ നീണ്ട തിരച്ചിലിനുശേഷം, ഡിസംബർ 20 ന്, ലോക്കൽ നിവാസികളുടെയും പിന്തുണയോടെ ജോയ്‌സിന്റെ കാർ നദിയിൽ കണ്ടെത്തുകയായിരുന്നു .
രണ്ടര വയസ്സുള്ള ഒരു മകളുടെയും നാല് മാസം പ്രായമുള്ള ഒരു ആൺകുട്ടിയുടെയും പിതാവായിരുന്നു ജോയ്‌സ്. കഴിഞ്ഞ വർഷം മുതൽ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യയോടൊപ്പം കോർക്കിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ദാരുണമായ മരണത്തിന് മുമ്പ് രണ്ട് മാസമായി കോർക്കിലെ ബാലിൻകുരിഗ് കെയർ സെന്ററിൽ കാന്റീൻ സഹായിയായി ജോലി ചെയ്തു വരികയായിരുന്നു ജോയ്‌സ് .കാർ അപകടത്തിൽ ദാരുണമായി മരിച്ച ജോയ്‌സ് രണ്ട് കുട്ടികളുടെ പിതാവാണ് . അടുത്തിടെയാണ് അദ്ദേഹം രണ്ടാമത്തെ കുട്ടിയുടെ പിതാവായത്.
ജോയ്‌സ് തോമസിന്റെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെയും ഭാര്യയുടെയും മുന്നോട്ടുള്ള ജീവിതത്തിനായി സഹായിക്കാൻ ഫണ്ട് റൈസർ ആരംഭിച്ചിട്ടുണ്ട് . താഴെ കൊടുക്കുന്ന ലിങ്കിൽ കൂടി നിങ്ങളുടെ സഹായം നൽകാവുന്നതാണ് .
Joice Thomas, 34 year old Keralite from Kambammettu
ഈ വേർപാട് നൽകിയ ഷോക്കിൽ ആയിരിക്കുമ്പോൾ തന്നെ യുകെ മലയാളികളെ സങ്കടത്തിലാഴ്ത്തി എത്തിയത് രണ്ട് മലയാളി യുവാക്കളുടെ മരണവാർത്തകൾ കൂടിയാണ് . യുകെയിൽ സ്റ്റോക്ക് ഓൺ ട്രെൻന്റിലെ റിജോ പോളിന്റെ മരണം തീർത്തും അവിശ്വസനീയവും ആരെയും വേദനിപ്പിക്കുന്നതുമാണ്. ജോലിചെയ്യുന്ന നഴ്‌സിങ് ഹോമിൽ, നടത്തിയ ക്രിസ്മസ് പാർട്ടിയിൽ സഹപ്രവർത്തകർക്കൊപ്പം പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണായിരുന്നു റിജോ പോളിന്റെ മരണം.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് നാട്ടില്‍ ഉണ്ടായിരുന്ന ഫിനോയില്‍ ബിസിനസ് കോവിഡ് കാലത്ത് പരാജയപ്പെട്ടപ്പോള്‍ 20 ലക്ഷം രൂപ ഒരു വിസ ഏജന്റിന് നല്‍കി റിജോയും ഭാര്യ റാണിയും പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളുമായി ബ്രിട്ടനിലേക്ക് വിമാനം കയറുന്നത്. ലണ്ടനില്‍ ജോലി എന്നും പറഞ്ഞിരുന്നെങ്കിലും പിന്നീട് അവിടെയല്ല മിഡ്‌ലാന്‍ഡ്‌സില്‍ ഉള്ള ബര്‍ട്ടന്‍ അപ്പോണ്‍ ട്രെന്റ് എന്ന പട്ടണത്തിലാണ് ജോലി ചെയ്യാനുള്ള നഴ്സിംഗ് ഹോം എന്ന് ഏജന്റ് അറിയിക്കുന്നത്. ബര്‍ട്ടണില്‍ എത്തിയപ്പോഴാണ് അങ്ങനെ ഒരു നഴ്സിംഗ് ഹോം അവിടെ ഇല്ല എന്ന യാഥാര്‍ത്ഥ്യം ഇവര്‍ തിരിച്ചറിഞ്ഞത്. നാട്ടില്‍ ബാക്കിയുണ്ടായിരുന്നതെല്ലാം വിറ്റ് ഏജന്റിന് പണം കൊടുത്ത് യുകെയിലേക്ക് എത്തിയത് ഒരു വന്‍ ചതിയായിരുന്നുവെന്ന് റിജോ തിരിച്ചറിയുകയായിരുന്നു.
അങ്ങനെ ജീവിതം അപ്രതീക്ഷിതമായി സമ്മാനിച്ച പ്രതിസന്ധിയുടെ മുന്‍പില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോഴാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സുഹൃത്തുക്കള്‍ വഴി സ്റ്റോക്കിലെ ഒരു നഴ്‌സിംഗ് ഹോമില്‍ ജോലിയും വിസയും തരപ്പെടുത്തിയത്. റിജോ സ്റ്റോക്കിലെ നഴ്സിംഗ് ഹോമിൽ കെയർ അസിസ്റ്റന്റ് ജോലിക്ക് കയറിയിട്ട് ഒരു വർഷം മാത്രമേ ആയിരുന്നുള്ളൂ. അവിടെ ജീവിതം ഒന്ന് പച്ചപിടിച്ചു തുടങ്ങിയപ്പോഴാണ് വെള്ളിയാഴ്ച (19/12/2025) വൈകുന്നേരം അപ്രതീക്ഷിതമായി ഹൃദയ സ്തംഭനത്തിന്റെ രൂപത്തില്‍ മരണം റിജോയെ തട്ടിയെടുക്കുന്നത്.
45 കാരനായ റിജോ, യുകെ വിസ തട്ടിപ്പിനു ഇരയായി ലക്ഷങ്ങൾ നഷ്ടപ്പെട്ടെങ്കിലും അത്‌ഭുതകരമായ സംഭവങ്ങളാൽ വിധിയെ പൊരുതി തോൽപ്പിച്ചാണ് കുടുംബത്തോടൊപ്പം സ്റ്റോക്ക് ഓൺ ട്രെൻഡിൽ എത്തിയത്. ഭാര്യ റാണിയ്ക്ക് മരണത്തിനു അരമണിക്കൂർ മുൻപ് അയച്ച വോയ്സ് മെസ്സേജിൽ റിജോ പറഞ്ഞു. “നീ കുട്ടികളെ കിടത്തിക്കൊള്ളൂ… പാർട്ടി കഴിഞ്ഞ് ഞാൻ ഉടൻ എത്തിക്കൊള്ളാം..”
എന്നാൽ വിധി മറ്റൊന്നായി. റിജോ വരാൻ പിന്നെയും വൈകി. റാണിയെ തേടിവന്നത് ആരോഗ്യവാനായ പ്രിയ ഭർത്താവിന്റെ അവിശ്വനീയമായ മരണവാർത്ത! ഒരു മാസത്തിനിടയിൽ ഇത് മൂന്നാമത്തെ അകാലമരണം ആകുമ്പോൾ, സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികളുടെ മനസ്സിലും ആകുലതയും ആശങ്കയും നിറയുന്നു.
രാത്രി ഒന്പതരയോടെയാണ് ജോലിചെയ്യുന്ന നഴ്‌സിംഗ് ഹോമിലെ ക്രിസ്‌മസ്സ് പാർട്ടി ആഘോഷത്തിനിടെ റിജോ കുഴഞ്ഞുവീണതും മരണം സംഭവിക്കുന്നതും. നഴ്സിംഗ് ഹോമിൽ ജോലിചെയ്യുന്നവർക്കായി ഒരുക്കിയിരുന്ന ക്രിസ്മസ് പാർട്ടിയിൽ പങ്കെടുക്കവെ, ആടുകയും പാടുകയും ഒക്കെ ചെയ്യുന്നതിനിടെ റിജോ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
നഴ്‌സിങ് ഹോം ആയതിനാൽ, സിപിആറും രക്ഷാപ്രവർത്തനങ്ങളും എല്ലാം നടത്താൻ കഴിവുള്ളവർ ചുറ്റിനുമുണ്ടായിരുന്നു. അരമണിക്കൂറോളം CPR കൊടുത്തു ജീവൻ നിലനിർത്താൻ കഠിനപ്രയത്നം നടത്തിയെങ്കിലും വിഫലമായി. അതിനിടെയെത്തിയ ആംബുലൻസ് പാരാമെഡിക്കൽ സംഘത്തിനും രക്ഷിക്കുവാൻ കഴിഞ്ഞില്ല. ആശുപത്രിയിൽ എത്തിക്കും മുമ്പുതന്നെ മരണം സ്ഥിരീകരിച്ചു. റിജോ പോളിന്റെ യുകെ ജീവിതം വിധിയുടെ വേട്ടയാടലുകളോട് പൊരുതി നേടിയതാണെന്ന് സുഹൃത്തുക്കൾ പറയുന്നു.
ജീവിതത്തിലെ വെല്ലുവിളികളെ ഭാര്യയുടെ കൂടി ആത്മാർത്ഥമായ പിന്തുണയും സഹനവും സ്‌നേഹവുംകൊണ്ട് അതിജീവിച്ച്, ഒടുവിൽ ഏറെക്കൊതിച്ച യുകെ ജീവിതം സ്വന്തമാക്കിയെന്ന് കരുതുമ്പോഴാണ് രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണം കടന്നുവന്നത്.
നാട്ടിൽ നടത്തിയിരുന്ന ബിസിനസ്സുകൾ കോവിഡ് കാലത്തു പരാജയപ്പെട്ടപ്പോഴാണ് റിജോയും കുടുംബവും യുകെയിലേക്ക് എത്തുവാൻ പദ്ധതിയിട്ടത്. നാട്ടിലെ ഒരുവിസ ഏജന്റിന് എല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയും 20 ലക്ഷം കൊടുത്ത്, കെയറർ വിസയിലാണ് ലണ്ടന് സമീപത്തായി രണ്ട് വർഷം മുൻപ് റിജോയും കുടുംബവും എത്തുന്നത്.
എന്നാൽ പിന്നീട് അവിടെയല്ല, മിഡ്‌ലാൻസിലെ ബർട്ടൻ ഓൺ ട്രെന്റിലാണ് ജോലിചെയ്യാനുള്ള കെയർ ഹോം എന്ന് ഏജന്റ് അറിയിക്കുന്നത്. ബർട്ടൻ ഓൺ ട്രെന്റിൽ എത്തിയപ്പോളാണ് റിജോ ഒരുസത്യം മനസ്സിലാക്കിയത്. എജന്റ് പറഞ്ഞ കെയർ ഹോം അവിടെയുമില്ല എന്ന യാഥാർഥ്യം. അതോടെ വഞ്ചിക്കപ്പെട്ടു യുകെ പോലീസിന്റെ പിടിയിലാകും എന്ന അവസ്ഥയിലായി കുടുംബം.
കൂടെ ഭാര്യയും ചെറിയ നാല് കുട്ടികളും. യുകെയിൽ ആണെങ്കിൽ ബന്ധുക്കളാരുമില്ല, ആരേയും പരിചയവുമില്ല. അങ്ങനെ എന്തുചെയ്യണം എന്നറിയാതെ വിഷമിച്ചിരിക്കുമ്പോൾ റിജോ നാട്ടിലെ ധ്യാന സെന്ററിലുള്ള പരിചയമുള്ള ഒരു സിസ്റ്ററിനു ഇക്കാര്യമെല്ലാം കാണിച്ച് സഹായിക്കണം എന്നഭ്യർത്ഥിച്ച് ഒരു വോയിസ് മെസ്സേജ് അയക്കുന്നത്.
ഈ മെസ്സേജ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ ഒരുവ്യക്തി അറിയാൻ ഇടവരുകയും ആ വ്യക്തി സ്റ്റോക്ക് ഓൺ ട്രെന്റിലെ സുഹുത്തുക്കൾ വഴി അവിടെത്തന്നെ വിസ ശരിയാക്കി നൽകുകയുമായിരുന്നു. ജീവിതം വീണ്ടും പ്രതീക്ഷയുടെ കച്ചിത്തുരുമ്പിൽ പിടിച്ച്, കരകയറി വരുമ്പോഴാണ് മരണത്തിലൂടെ വീണ്ടും വിധിയുടെ വേട്ടയാടൽ.
സമീപമാസങ്ങൾ യുകെയിൽ അകാല മരണങ്ങളുടേത് .എന്നുതന്നെ പറയാം. ഒരു ഡസനിലേറെ മലയാളികൾ അമ്പതുപോലും തികയ്ക്കാതെ മരണപ്പെട്ടു. ഒരുമാസത്തിനുള്ളിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ നടക്കുന്ന മൂന്നാമത്തെ മരണമാണിതെന്നതും യുകെ മലയാളി മനസ്സുകയിൽ ഉയർത്തുന്ന ആശങ്ക ചെറുതല്ല.
സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ തന്നെയുള്ള ഇവരുടെ ബന്ധു ബൈജു തോമസ് ഇപ്പോള്‍ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട്. ഒപ്പം നല്ലവരായ നാട്ടുകാരും സഹപ്രവര്‍ത്തകരും കൂട്ടിനുണ്ട്. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ എന്തുചെയ്യണം എന്നറിയാതെ ഞെട്ടി നില്‍ക്കുകയാണ് ഭാര്യ റാണിയും പതിനാലും പന്ത്രണ്ടും ഏഴും മൂന്നും വയസുള്ള മക്കളും. റാണിക്ക് അടുത്തുള്ള കെയര്‍ ഹോമില്‍ പാര്‍ട്ട് ടൈം ജോലിയുണ്ട്. നാട്ടില്‍ ഇവര്‍ക്ക് 20 ലക്ഷത്തിലധികം രൂപ കടമുണ്ട്. സ്ഥലമോ ആസ്തികളോ ഒന്നും റിജോയുടെ പേരില്‍ ഇല്ല.
റിജോയുടെ കുടുംബത്തെ സഹായിക്കുന്നതിനായി ബ്രിട്ടീഷ് മലയാളി ഫണ്ട് റൈസിങ് ആരംഭിച്ചിട്ടുണ്ട്.
ഭാര്യ റാണിയും പതിനാലും പന്ത്രണ്ടും ഏഴും മൂന്നും വയസുള്ള മക്കളും. റാണിക്ക് അടുത്തുള്ള കെയര്‍ ഹോമില്‍ പാര്‍ട്ട് ടൈം ജോലിയുണ്ട്. നാട്ടില്‍ ഇവര്‍ക്ക് 20 ലക്ഷത്തിലധികം രൂപ കടമുണ്ട്. സ്ഥലമോ ആസ്തികളോ ഒന്നും റിജോയുടെ പേരില്‍ ഇല്ല. ഈ ക്രിസ്തുമസ് കാലത്ത് നമ്മള്‍ ഒരു സമ്മാനത്തിനായി ചെലവഴിക്കുന്ന തുക റാണിയുടേയും പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളുടെയും കണ്ണീരൊപ്പാന്‍ കൈമാറി ഈ ക്രിസ്തുമസ് ധന്യമാക്കാം.
കൈന്‍ഡ് ലിങ്ക് വഴി റിജോയുടെ കുടുംബത്തെ സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
യുകെയില്‍ നിന്നും കൈന്‍ഡ് ലിങ്ക് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്നും അവർ ഓർമ്മിപ്പിക്കുന്നു . നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും യുകെ ഗവണ്‍മെന്റ് 25 പെന്‍സ് ഗിഫ്റ്റ് എയിഡായി തിരിച്ചു നല്‍കുമ്പോള്‍ അത് ഒന്നേകാല്‍ പൗണ്ടായി റിജോയുടെ കുടുംബത്തിന് ലഭിക്കും. ബ്രിട്ടീഷ് മലയാളി ചാരിറ്റിഫൗണ്ടേഷന്‍ പോലെയുള്ള രജിസ്റ്റേഡ് ചാരിറ്റികള്‍ക്ക് മാത്രമാണ് ഈ സൗകര്യമുള്ളത്. കൈന്‍ഡ് ലിങ്ക് വഴി സംഭാവന നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ബോക്സ് ടിക്ക് ചെയ്യാന്‍ മറക്കുന്നതിന്റെ പേരില്‍ നൂറുകണക്കിനു പൗണ്ടാണ് ഓരോ അപ്പീലിലും അപേക്ഷകര്‍ക്ക് ലഭിക്കാതെ പോകുന്നത്. ബാങ്ക് അക്കൗണ്ടിലേക്ക് സഹായം നല്‍കാന്‍ ചുവടെയുള്ള വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account Number: 72314320
Sort Code: 40 47 08
Reference Rijo Paul Appeal
IBAN Number: GB70MIDL40470872314320
ഇതേ ദിവസം തന്നെയാണ് ജന്മദിന ആഘോഷ തയ്യാറെടുപ്പിടെ നോർത്തേൺ അയർലന്റിലെ മലയാളി യുവാവും വിടപറഞ്ഞത് ! .നോര്‍ത്തേണ്‍ അയർലാന്‍ഡിലെ ഡെണ്‍ഗാന്നണിലാണ് മലയാളി യുവാവിന്റെ അപ്രതീക്ഷിത വിയോഗം. കോട്ടയം ചങ്ങനാശേരി സ്വദേശിയായ അഗസ്റ്റിന്‍ ചാക്കോ എന്ന 29 കാരനെ ജന്മദിന തലേന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. .
19ന് ഉച്ചയ്ക്കുശേഷം ഇദ്ദേഹത്തിന്റെ നാട്ടിലുള്ള സുഹൃത്ത് യുകെയിലെ സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ വീട് അകത്തു നിന്നുപൂട്ടിയ നിലയില്‍ കാണുകയായിരുന്നു. ശനിയാഴ്ച അഗസ്റ്റിന്റെ ജന്‍മദിനം ആഘോഷിക്കാനായി സുഹൃത്തുക്കള്‍ തയാറെടുക്കുന്നതിനിടെയാണ് മരണവിവരം അറിയുന്നത്. ഇതിനായുള്ള കേക്ക് നിര്‍മാണം പാതിവഴിയില്‍ ആയപ്പോഴാണ് മരണവാര്‍ത്ത അറിയുന്നതെന്നും അതോടെ കടുത്ത ദുഖത്തിലായെന്നും സുഹൃത്തുക്കൾ പറയുന്നു. കെയര്‍ഹോം ജീവനക്കാരനായിരുന്നു അഗസ്റ്റിന്‍ ചാക്കോ.
19ന് ഉച്ചയ്ക്കു ശേഷം ഇദ്ദേഹത്തിന്റെ നാട്ടിലുള്ള പെണ്‍സുഹൃത്ത് സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ച് അറിയിച്ച് അവര്‍ എത്തിയപ്പോള്‍ വീട് അകത്തു നിന്നു പൂട്ടിയ നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹവും കണ്ടെത്തിയത്.പോലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബെല്‍ഫാസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.





