ദില്ലി: വീണ്ടും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുനേരെ ഷൂ ഏറ്. വാര്‍ത്താസമ്മേള,നം നടന്നുക്കൊണ്ടിരിക്കെയാണ് സംഭവം ഉണ്ടായത്. വാഹന നിയന്ത്രണം സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഒരു യുവാവ് അദ്ദേഹത്തിനുനേരെ ഷൂ എറിഞ്ഞത്. ഷൂ കെജ്രിവാളിന്റെ ശരീരത്തില്‍ കൊണ്ടിട്ടില്ല.
സംഭവത്തില്‍ ഷൂ എറിഞ്ഞയാളെ പോലീസ് അപ്പോള്‍ തന്നെ പിടികൂടി. അഴിമതിക്കെതിരെയുള്ള കെജ്രിവാളിന്റെ പ്രഖ്യാപനങ്ങള്‍ നടപ്പായില്ലെന്നും പ്രകൃതി വാതക വാഹന പദ്ധതിയെ കുറിച്ച് പുറത്ത് വന്ന ഒളിക്യാമറ ഓപറേഷനെ കുറിച്ച് പ്രതികരിക്കണമെന്നും പറഞ്ഞാണ് ഇയാള്‍ ഷൂ എറിഞ്ഞത്.
ഇയാളുടെ കൈവശം ഒരു സിഡിയുമുണ്ടായിരുന്നു. ഷൂ എറിഞ്ഞയാള്‍ ആം ആദ്മി സേനയില്‍പെട്ട വേദ് ശര്‍മ എന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഇതേ പ്രശ്‌നത്തില്‍ ഇത് രണ്ടാം തവണയാണ് കെജ്രിവാളിനെതിരെ ആക്രമണം ഉണ്ടാകുന്നത്.
http://www.youtube.com/watch?v=8iug5IWwydw
ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് നേരത്തേ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ വെച്ച് കെജ്രിവാളിന് നേരെ ഒരു യുവതി മഷിയാക്രമണം നടത്തിയിരുന്നു.