ക്രിസ്തുവിന്റെ തിരുവസ്ത്രം ഇന്ത്യയില്‍ നിന്ന് നിര്‍മ്മിച്ചതെന്നു കണ്ടെത്തല്‍

ഇറ്റലി:യേശുക്രിസ്തുവിനെ കുരിശിലേറ്റപ്പെട്ടശേഷം ശരീരം പൊതിഞ്ഞുസൂക്ഷിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ടുറിനിലെ തിരുവസ്‌ത്രത്തിന്റെ ശാസ്ത്രീയ പരിശോധനയില്‍ പുതിയ വെളിപ്പെടുത്തല്‍ . വസ്ത്രം നിര്‍മിച്ചത് ഇന്ത്യയിലായിരിക്കാമെന്നു നിഗമനം. പിന്നീട് ഇതു പശ്ചിമേഷ്യ വഴി ഇറ്റലിയിലെത്തിയതാണെന്നും പുതിയ ഗവേഷണഫലം പറയുന്നു.വസ്ത്രത്തില്‍നിന്നു ശേഖരിച്ച പൊടികണങ്ങളുടെ ഡിഎന്‍എ പരിശോധനയിലാണു മെഡിറ്ററേനിയന്‍ മേഖലയി‍ല്‍ കണ്ടുവരുന്ന വിവിധസസ്യങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.negatives-of-the-Shroud ഇതിന്റെ അടിസ്ഥാനത്തിലാണു തുണി നിര്‍മിച്ചത് ഇന്ത്യയിലാണെന്ന കണ്ടെത്തലുണ്ടായത്. ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് പഡോവയിലെ സസ്യജനിതക ഗവേഷണവിഭാഗത്തിലെ ഡോ. ജാന്നി ബര്‍ക്കാഷയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം സയന്റിഫിക് റിപ്പോര്‍ട്സ് ജേണലിലാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്.turin-22
ശാസ്‌ത്രീയമായി ഇതുവരെ സ്‌ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ശവക്കച്ചയായി ഉപയോഗിച്ചുവെന്നു കരുതുന്ന തുണിയിലെ ക്രിസ്‌തുവിന്റെ ക്രൂശിതരൂപം വിശ്വാസികളെ ആകര്‍ഷിക്കുന്നു. 1988ല്‍ രാജ്യാന്തര സംഘം നടത്തിയ കാര്‍ബണ്‍ 14 പരിശോധനയില്‍ തുണിയുടെ കാലം 1260നും 1390നും ഇടയിലാണെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ 2005ല്‍ നടത്തിയ മറ്റൊരു പഠനം 1300–3000 വര്‍ഷം പഴക്കം അവകാശപ്പെട്ടിരുന്നു.ടുറിനിലെ കത്തീഡ്രലില്‍ സൂക്ഷിച്ചിട്ടുള്ള തിരുവസ്ത്രത്തിന്റെ ആധികാരികത സംബന്ധിച്ചു വത്തിക്കാന്‍ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ക്രൈസ്‌തവലോകം പൂര്‍ണ ആദരവോടെ വണങ്ങുന്ന പ്രധാന ചരിത്ര അവശേഷിപ്പാണിത്.

Top