ടോപ്‌ലെസ് ഫോട്ടോ ഷൂട്ട്: ചൂടൻ ചോദ്യവുമായി ശ്രുതി മേനോന്‍

ടെലിവിഷനില്‍ നിന്നും സിനിമയിലെത്തിയിട്ട് ഏറെ നാളായെങ്കിലും ചുരുക്കം സിനിമകളില്‍ മാത്രമേ നടി ശ്രുതി മേനോന്‍ അഭിനയിച്ചിട്ടുള്ളു . കിസ്മത്ത് എന്ന ചിത്രത്തിലെ അനിത എന്ന കഥാപാത്രമാണ് ശ്രുതിക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. എന്നാല്‍ അതിനിടയില്‍ വലിയൊരു വിവാദം ശ്രുതി സൃഷ്ടിച്ചു. ടോപ് ലെസ്സായി നടത്തിയ ഫോട്ടോഷൂട്ട് ഏറെ വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തു.

തന്റെ ടോപ്ലെസ് ഫോട്ടോ ഷൂട്ടിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് ഇപ്പോള്‍ കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രുതി മേനോന്‍. ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ മുന്നിലിരുന്ന് ആരാണെന്ന് വെളിപ്പെടുത്താതെ വായില്‍ തോന്നിയത് വിളിച്ചു പറയുന്നതല്ല ധൈര്യമെന്നും ഒരു ദൃശ്യമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രുതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഈ ആളുകള്‍ ആരാണ് ? എന്റെ ജീവിതത്തില്‍ ഇവര്‍ക്കൊക്കെ എന്ത് അധികാരമാണുള്ളത് ? ഞാന്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നു ചോദിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം ? ഞാന്‍ അറിയുന്നവരും അറിയാത്തവരും നാവിന് എല്ലില്ലാതെ എന്തൊക്കെയോ പറഞ്ഞു.

എനിക്ക് നാണമില്ല. ഇല്ല നാണമില്ല. എന്തു ചെയ്യും നിങ്ങള്‍ ? എന്തു ചെയ്യാന്‍ പറ്റും നിങ്ങള്‍ക്ക് ? എത്ര നാള്‍ നിങ്ങള്‍ ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്തു ? നിങ്ങളുടെ ജീവിതത്തിലോ എന്റെ ജീവിതത്തിലോ എന്തെങ്കിലും മാറ്റം ഉണ്ടായോ ? ഇല്ല. ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ മുന്നിലിരുന്ന് ആരാണെന്ന് വെളിപ്പെടുത്താതെ വായില്‍ തോന്നിയത് വിളിച്ചു പറയുന്നതാണോ ധൈര്യം ? ധൈര്യമുണ്ടെങ്കില്‍ എന്റെ മുഖത്ത് നോക്കി ചോദിക്കൂ. ഞാന്‍ ഉത്തരം പറയാം. ഒളിച്ചിരുന്ന് വിമര്‍ശിക്കാനും അശ്ലീലം പറയാനും നിങ്ങള്‍ ഈ പറഞ്ഞതു കൊണ്ടൊന്നും എന്റെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആ ഫോട്ടോ ഷൂട്ട് വള്‍ഗറാണെന്ന് എന്റെ ഭര്‍ത്താവിന് തോന്നിയിട്ടില്ല. അദ്ദേഹമാണ് എന്നെ ഏറ്റവുമധികം പിന്തുണച്ചത്. എനിക്ക് ആരോടും ദേഷ്യമില്ല, കാരണം നിങ്ങള്‍ പറഞ്ഞതൊന്നും എന്നെ ബാധിച്ചിട്ടില്ല. ശ്രുതി പറഞ്ഞു.

Top