കൊച്ചി: ചക്കപ്പഴത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ശ്രുതി രജനികാന്ത്. പൈങ്കിളി എന്ന കഥാപാത്രമായെത്തിയാണ് ശ്രുതി തിളങ്ങിയത്. ഇപ്പോള്‍ സിനിമയിലടക്കം ശ്രുതി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
സോഷ്യല്‍ മീഡിയയിലൊക്കെ സജീവമാണ് താരം. യുട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള ശ്രുതി, ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാമായി എത്താറുണ്ട്. അടുത്തിടെ ശ്രുതി പങ്കുവച്ചൊരു ചിത്രം വൈറലായി മാറിയിരുന്നു. തലയില്‍ മുഴുവന്‍ പൂക്കള്‍ ചൂടി അതിനൊത്ത മേക്കപ്പുമായി പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടിയത്.
ചിത്രങ്ങള്‍ വൈറലായതിനു പിന്നാലെ ധാരാളം മോശം കമന്റുകളും അതിന് താഴെ വന്നിരുന്നു. ശ്രുതിയുടെ ഷോള്‍ഡര്‍ കാണുന്നതാണ് ചിലരെ ചൊടിപ്പിച്ചത്. എന്നാല്‍ അത്തരം മോശം കമന്റുകളൊന്നും താന്‍ ശ്രദ്ധിക്കാറില്ലെന്ന് പറയുകയാണ് ശ്രുതി.
‘നേവല്‍ എക്‌സ്‌പോസ് ചെയ്യുന്നതോ ക്‌ളീവേജ് കാണിക്കുന്നതോ എനിക്ക് ഇഷ്ടമല്ല. എന്നും പറഞ്ഞ് അത് ചെയ്യുന്നവരെ എനിക്ക് ഇഷ്ടമല്ലെന്ന് അല്ല. ഞാന്‍ അതെല്ലാം കണ്ട് ആസ്വദിക്കാറുണ്ട്. അതിന്റെ ഭംഗിയാണ് ഞാന്‍ അതില്‍ കാണുന്നത്. എന്റെ അച്ഛനും അമ്മയ്ക്കും അത് ഇഷ്ടമായിട്ടില്ല. ബിഹൈന്‍ഡ് ദി സീന്‍ ഇട്ടപ്പോഴാണ് പലര്‍ക്കും അത് ന്യൂഡ് ഷൂട്ട് അല്ലെന്ന് മനസിലായത്.
കമന്റുകളൊന്നും ഞാന്‍ നോക്കാറില്ല. ആരെങ്കിലും പറയുമ്പോഴാണ് ഞാന്‍ അറിയുന്നത്’, ശ്രുതി വ്യക്തമാക്കി. തന്റെ ശരീര പ്രകൃതി കാരണം തനിക്ക് സിനിമകളില്‍ നിന്നൊന്നും അങ്ങനെ അവസരങ്ങള്‍ വരാറില്ലെന്നും ശ്രുതി അഭിമുഖത്തില്‍ പറയുന്നുണ്ട്.