പാലക്കാട്: ക്ഷേത്രത്തിലേക്ക് നേര്‍ച്ചായി മുടി നീട്ടി വളര്‍ത്തിയ ആദിവാസി യുവാക്കളെ നിര്‍ബന്ധിപ്പിച്ച് മൊട്ടയടിപ്പിച്ചതായി പരാതി. സംഭവത്തില്‍ പാലക്കാട് മീനാക്ഷിപുരം എസ്ഐയെ സ്ഥലം മാറ്റി. മീനാക്ഷിപുരത്താണ് സംഭവം നടന്നത്. ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട യുവാക്കളോടാണ് മീനാക്ഷിപുരം എസ്ഐ ആര്‍ വിനോദ് മോശമായി പെരുമാറിയതെന്നാണ് പരാതി ഉയര്‍ന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സജ്ഞയ്, നിധീഷ് എന്നിവരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ വിനോദിനെ ഏആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. 48 മണിക്കൂറിനകം അന്വഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പി ഡിവൈഎസ്പിയോട് നിര്‍ദ്ദേശിച്ചു
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: adivasi, attack against tribe, kerala police, palakkad, palakkad poli8ce, palakkad si, tribe, tribe attack, tribe kerala