സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല!വേഗതയുമുള്ള യാത്രയ്ക്ക് സില്‍വര്‍ലൈന്‍ വേണം. ഭരണഘടന വെല്ലുവിളി നേരിടുന്നു, സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ അധികാരം സംരക്ഷിക്കപ്പെടണം!. കേന്ദ്രത്തെ വിമർശിച്ച് ​ഗവർണർ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗത്തോടെ തുടക്കം. സിൽവര്‍ലൈൻ സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതി തന്നെയെന്ന് ഉറപ്പിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. പ്രവര്‍ത്തനം നിലച്ചതിനര്‍ത്ഥം പദ്ധതി ഉപേക്ഷിച്ചതല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു നയപ്രഖ്യാപനത്തിലെ സിൽവര്‍ലൈൻ പരാമര്‍ശം. പരിസ്ഥിതിക്ക് ഇണങ്ങുന്ന അതിവേഗപാത വികസന സ്വപ്നമാണ്. അതിനായി കേന്ദ്രത്തിന്‍റെ അനുമതി കാത്തിരിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉദ്ദേശിക്കുന്നത് അടിമുടി മാറ്റമാണെന്നും ഗവര്‍ണര്‍ പറഞ്ഞു

പ്രസം​ഗത്തിൽ കേന്ദ്ര സർക്കാരിനെ ​ഗവർണർ വിമർശിച്ചു. ശക്തമായ രാജ്യത്തിന് ശക്തമായ കേന്ദ്രവും അധികാര ശ്രേണികളും വേണം. ജനങ്ങളുടെ താത്പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം. കട പരിധി നിയന്ത്രിക്കാനുളള ശ്രമം വികസനത്തിന് തടയിടുന്നു. സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ അധികാരം സംരക്ഷിക്കപ്പെടണമെന്നും ​ഗവർണർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭരണഘടന വെല്ലുവിളി നേരിടുന്നുണ്ട്. ഭരണഘടനയെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സംസ്ഥാനം മികച്ച സാമ്പത്തിക വളർച്ച നേടി. സുസ്ഥിര വികസനത്തിൽ നിതി ആയോഗ് പട്ടികയിൽ കേരളം മുന്നിൽ. ആർബി ഐയുടെ കണക്ക് പ്രകാരം കേരളം മികച്ച സാമ്പത്തിക വളർച്ച നേടിയ സംസ്ഥാനമാണെന്ന് പറഞ്ഞുകൊണ്ടാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസം​ഗം തുടങ്ങിയത്. ഏറ്റവും ദരിദ്രരുടെ കൈപിടിച്ചുയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തൊഴിലില്ലായ്മ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കും. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം തൊഴിൽ നൽകുകയാണ് സർക്കാർ ലക്ഷ്യംവെക്കുന്നത്. 2023 ലെ ബജറ്റിലൂടെ കാർഷിക മേഖലയെ നവീകരിക്കും. മത്സ്യമേഖലയ്ക്ക് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യമാണ്. മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

നിക്ഷേപ സൗഹൃദ സംസ്ഥാനമായി തുടരുന്നതിനാണ് ശ്രമം. സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സയും കുറഞ്ഞ ചെലവുമാക്കി. സ്കൂൾ വിദ്യാഭ്യാസം പരിഷ്കരിക്കും. ഇം​ഗ്ലീഷ് വിദ്യാഭ്യാസത്തിന് മുൻ​ഗണന നൽകും. സ്വതന്ത്ര മാധ്യമ പ്രവർത്തനം വെല്ലുവിളി നേരിടുന്നു. മതേതരത്വവും മതസൗഹാർദ്ദവും സംരക്ഷിക്കും. സ്വതന്ത്ര മാധ്യമ പ്രവർത്തനവും സംരക്ഷിക്കുമെന്നും ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു. അതേസമയം ഗവർണർ-സർക്കാർ കൂട്ടുകെട്ട് ആരോപിച്ച് പ്രതിപക്ഷം സഭയിൽ പ്ലെക്കാർഡ് ഉയർത്തി.

Top