കൊച്ചി: ജൂതപ്പള്ളി തകര്‍ക്കാന്‍ ശ്രമം നടത്തിയതിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പള്ളി തകര്‍ക്കാനെത്തിയ സിമി ഭീകരന്‍ അലാം ജെബ് അഫ്രീഡി എന്ന 37കാരന്‍ ബോംബുണ്ടാക്കാന്‍ പഠിച്ചത് ഓണ്‍ലൈന്‍ വഴിയാണെന്നാണ് റിപ്പോര്‍ട്ട്. അല്‍ക്വയ്ദയുടെ ഓണ്‍ലൈന്‍ മാസിക വഴിയാണ് ബോംബുണ്ടാക്കാന്‍ പഠിച്ചതെന്ന് എന്‍ഐഎ വ്യക്തമാക്കി.
ബെംഗളൂരു സ്ഫോടനക്കേസില്‍ ഇയാളെ എന്‍.ഐ.എ. സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെട്ടത്.
വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ചും ബോംബുണ്ടാക്കാമെന്ന അല്‍ക്വയ്ദയുടെ മാസികയിലെ ലേഖനമാണ് ഇയാളെ ആകര്‍ഷിച്ചത്. നേരത്തേ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ കോടതിയെ കബളിപ്പിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.
20 പാരസെറ്റാമോള്‍ ഗുളികള്‍ കഴിച്ചെന്നും ഉടന്‍ മരിക്കുമെന്നാണ് കോടതിയില്‍ പറഞ്ഞത്. പിന്നീട് ബ്ലേഡ് വിഴുങ്ങിയെന്ന് അവകാശപ്പെട്ടു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇതെല്ലാം കളവാണെന്നു തെളിഞ്ഞു. ആശുപത്രിയിലേക്കു പോകുംവഴി രക്ഷപ്പെടാനാണ് ഇയാള്‍ കോടതിയില്‍ കള്ളം പറഞ്ഞതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
എന്നാല്‍, കനത്ത സുരക്ഷവലയം രക്ഷപ്പെടലിനു വിലങ്ങുതടിയായി. ഇതിനിടെ അഫ്രീഡി കൊച്ചിയിലും മൂന്നാറിലും ദിവസങ്ങളോളം തങ്ങിയിരുന്നതായി എന്‍.ഐ.എ സ്ഥിരീകരിച്ചു. ബെംഗളൂരു സ്ഫോടനക്കേസില്‍ പിടിയിലാവുന്നതിനു തൊട്ടുമുമ്പ് ഇയാള്‍ മൂന്നാറിലേക്ക് കടക്കുകയായിരുന്നു. അവിടെനിന്നു കൊച്ചിയിലെത്തിയ അഫ്രീഡി, മട്ടാഞ്ചേരിയില്‍ അടുത്ത സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നു.