അഞ്ച് വര്‍ഷം മുമ്പ് കൊന്നു സെപ്റ്റിക് ടാങ്കില്‍ തള്ളി:പ്രവാസി മലയാളി കസ്റ്റഡിയില്‍

തൃശൂര്‍:കൊലപാതക്കേസില്‍ പ്രവാസി മലയാളി അറസ്റ്റില്‍ . മണ്ണുത്തി കൊച്ചുവീട്ടില്‍ സജിയെ അഞ്ചു വര്‍ഷം മുമ്പ് കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തിലെ പ്രതി മരോട്ടിച്ചാല്‍ പൂഴിവീട്ടില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിനു ശേഷം ഗള്‍ഫിലേക്കു പോയ ദിലീപ്, പിതാവ് കുഞ്ഞുമുഹമ്മദിന്‍െറ മരണത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം നാട്ടില്‍ എത്തിയിരുന്നു. സജിയെ കൊലപ്പെടുത്തിയതാണെന്നും പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വഴക്കിന് കാരണമെന്നും ദിലീപ് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചതായാണ് വിവരം. ദിലീപിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.

Top