ജര്‍മ്മനിയില്‍ നണ്‍സ് ടൂ ക്യാമ്പയിന്‍; തുറന്നു പറച്ചിലുകളുമായി കന്യാസ്ത്രീകള്‍

ഷാര്‍ജ: ഇടവകയില്‍ നിന്നും പുറത്താക്കപ്പെട്ടതിനാല്‍ ലോകമേ തറവാട് എന്ന നിലയില്‍ കഴിയുന്ന വ്യക്തിയാണ് സിസ്റ്റര്‍ ജസ്മി. സഭയില്‍ യഥാര്‍ത്ഥ ആത്മീയ ജീവിതം ആഗ്രഹിക്കുന്നവര്‍ ഒരു ശതമാനമേ വരൂ എന്നാണ് സിസ്റ്റര്‍ ജസ്മി പറയുന്നത്. കന്യാസ്ത്രീകളുടേയും പുരോഗിതരുടേയും അവസ്ഥ അത്രമേല്‍ പരിതാപകരമാണ്. സഭാ സംവിധാനത്തിന് തന്നെ തകരാറ് സംഭവിച്ചിരിക്കുകയാണ്.

ഇപ്പോള്‍ ലോകമെങ്ങും സജീവ ചര്‍ച്ചയായ ‘മീ ടൂ’ ക്യാംപെയ്‌നു സമാനമായി ജര്‍മനിയില്‍ ‘നണ്‍സ് ടൂ’ എന്ന ക്യാംപെയ്ന്‍ കന്യാസ്ത്രീകള്‍ തുടങ്ങിവച്ചിട്ടുണ്ടെന്നും കേരളത്തിലും ഈ മുന്നേറ്റം പ്രചാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു. സ്വന്തം ഇടവകയില്‍ നിന്നുപോലും തന്നെ പറത്താക്കിയെന്നും അവര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിശുദ്ധവസ്ത്രം ധരിച്ച് കേരളത്തില്‍ സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തിയ ഉപവാസസമരം ലോകചരിത്രത്തില്‍ രേഖപ്പെടുത്തുന്ന സംഭവമാണ്. ഗിബ്‌സന്റെ നാടകമായ ‘ഡോള്‍സ് ഹൗസി’ല്‍, നോറ എന്ന കഥാപാത്രം സ്‌നേഹധനരായ ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് സ്വതന്ത്രജീവിതമറിയാനായി വീടിനു പുറത്തിറങ്ങി വാതിലടച്ചപ്പോള്‍ യൂറോപ്പ് മുഴുവന്‍ നടുങ്ങി.

ഇതിനു സമാനമാണ് കേരളത്തില്‍ സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ അലയൊലികളെന്നും സിസ്റ്റര്‍ അനുപമ തന്നേക്കാള്‍ ഉയരത്തിലുള്ള താരകമാണെന്നും ജെസ്മി പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ‘ദ് കണ്‍ഫെഷന്‍: വിശുദ്ധവസ്ത്രം ഉപേക്ഷിച്ച ഒരു കന്യാസ്ത്രീക്കൊപ്പം’ എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

Top