കൊച്ചി : കേരളം സർക്കാരിനെ കൂടുതൽ സമ്മർദ്ധത്തിലാക്കിക്കൊണ്ട് പുതിയ വെളിപ്പെടുത്തിട്ടാൽ റിപ്പോർട്ട് . സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുന്ന തെളിവുകൾ പുറത്തായിരിക്കയാണ് . ശിവശങ്കറും സ്വർണ്ണക്കടത്തിലെ പ്രധാന പ്രതിയായ സരിത്തും തമ്മൽ 14 തവണ ഫോണിൽ ബന്ധപ്പെട്ടു. 9 തവണ സരിത്ത് ശിവശങ്കറിനെയും 5 തവണ തിരിച്ചും വിളിച്ചിട്ടുണ്ട്.
അതേസമയം, അന്വേഷണം യുഎഇ കോൺസുലേറ്റിലെ മലയാളിയായ ഡ്രൈവറിലേക്കും നീങ്ങുകയാണ്. സരിത്തിന്റെ കോൾ ലിസ്റ്റിൽ ഇയാളുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് ഡ്രൈവറുടെ അറിവോടെയാണ് നടന്നതെന്നാണ് വെളിപ്പെടുത്തൽ എന്ന് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു .
അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയും ദുബായിയിലെ വ്യവസായിയുമായ ഫൈസല്‍ ഫരീദിനെ പിടികൂടുന്നതിനായി എന്‍ഐഎ ഇന്റർപോളിന്റെ സഹായം തേടും. ഇയാള്‍ക്കായി വാറന്റ് പുറപ്പെടുവിക്കാന്‍ കോടതിയില്‍ എന്‍ഐഎ ഇന്നലെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.വാറന്റ് പുറപ്പെടുവിച്ചാല്‍ ഇന്റർപോള്‍ പ്രതിക്കായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് പ്രതിയുടെ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറും. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.
യുഎഇയില്‍ നിന്നു സ്വര്‍ണം അയക്കുന്നതിലെ പ്രധാനി ഫൈസല്‍ ആണെന്നും ഡിപ്ലോമാറ്റിക് ബാഗേജിന് നയതന്ത്രപരിരക്ഷ ഉറപ്പുവരുത്തുന്നതിന് വ്യാജരേഖകള്‍ ചമച്ചതും ഇയാളാണെന്ന് എന്‍ഐഎ അറിയിച്ചു. ദുബായിയില്‍നിന്നും അയക്കുന്ന സ്വര്‍ണം കേസിലെ ഒന്നാം പ്രതി സരിത്താണ് കൈപ്പറ്റിയിരുന്നത്. മലപ്പുറം സ്വദേശിയായ റെമീസിന് വേണ്ടിയാണ് സ്വര്‍ണം എത്തിച്ചിരുന്നത്. ജൂണില്‍ മാത്രം 27 കിലോയോളം സ്വര്‍ണമാണ് പ്രതികള്‍ കടത്തിയത്.
സന്ദീപ് നായരും സ്വപ്നയും സരിത്തുമായിരുന്ന കള്ളക്കടത്തിന് ചുക്കാന്‍ പിടിച്ചത്. പ്രതികള്‍ കടത്തിയ സ്വര്‍ണം ജ്വല്ലറികള്‍ക്കല്ല നല്‍കിയതെന്നും തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും യുഇഎയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തന്നെ ബാധിക്കുന്ന പ്രവൃത്തികളാണ് കള്ളക്കടത്ത് സംഘത്തിലൂടെയുണ്ടായിരിക്കുന്നത്.
സന്ദീപ് നായരുടെ ബാഗും മൊബൈല്‍ ഫോണും പരിശോധിക്കുന്നതിന് എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ബംഗളൂരുവില്‍നിന്നും പിടിക്കപ്പെടുമ്പോള്‍ മഹസറെഴുതി മുദ്രവച്ച ബാഗ് കോടതിയുടെ മേല്‍നോട്ടത്തില്‍ തുറക്കാനാണ് അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതോടെ അന്വേഷണം ഉന്നതരിലേക്കെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായ വിവരങ്ങള്‍ ഈ ട്രോളി ബാഗില്‍ നിന്നും ലഭിക്കുമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ. ബംഗളൂരുവില്‍ സന്ദീപിന്റെ സുഹൃത്തിന്റെ പക്കല്‍ നിന്നുമാണ് എന്‍ഐഎ ബാഗ് പിടിച്ചെടുത്തത്. കേസന്വേഷണം ആരംഭിച്ചതോടെ ബാഗ് സന്ദീപ് തന്റെ സുഹൃത്തിനെ ഏല്‍പ്പിക്കുകയായിരുന്നു.
ഇതിന്റെ താക്കോല്‍ സന്ദീപില്‍നിന്നും എന്‍ഐഎ പിടിച്ചെടുത്തിരുന്നു. അതേസമയം കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെയാണ് ഇരുവരെയും എന്‍ഐഎ കോടതി ഏഴ് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. വന്‍ഗൂഢാലോചന നടന്ന കേസില്‍ പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റിഡിയില്‍ വേണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടത്.