തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ എം.ശിവശങ്കർ ദീർഘകാല അവധിയെടുത്തു. ഇതു സംബന്ധിച്ച് അവധി അപേക്ഷ ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകി. ആറു മാസത്തേക്കാണ് അവധി അപേക്ഷ. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിതിനെ തുടർന്നാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. പകരം മിർ മുഹമ്മദ് ഐഎഎസിനാണ് അധിക ചുമതല നൽകിയിരിക്കുന്നത്.
എന്നാൽ ഐടി സെക്രട്ടറി സ്ഥാനത്ത് ശിവശങ്കർ തുടരുമെന്നും സർക്കാർ അറിയിച്ചു. സ്വർണക്കടത്തിലെ ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയർന്ന സാഹചര്യത്തിലാണ് ശിവശങ്കറിനെ മാറ്റിനിർത്താൻ മുഖ്യമന്ത്രി തീരുമാനിച്ചത്. സ്വർണക്കടത്തിൽ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിൽ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റി നിർത്തുന്നതാണ് ഉചിതമായ തീരുമാനമെന്നാണ് സർക്കാർ വിലയിരുത്തൽ.
സ്വപ്നയ്ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി. സ്വപ്‌ന ഐടി സെക്രട്ടറിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി സരിത്ത് കസ്റ്റംസിന് മൊഴി നൽകി. പല കാര്യങ്ങൾക്കും സ്വപ്‌ന ഐടി സെക്രട്ടറി ശിവ ശങ്കരന്റെ സഹായം തേടിയിരുന്നതായും സരിത്ത് മൊഴി നൽകിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫിസിലടക്കം സ്വപ്നയ്ക്ക് അടുപ്പമുണ്ടായിരുന്നതായും സരിത് പറഞ്ഞു.
അതേസമയം, കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വർണ്ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്നപേരിലാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് സ്വർണ്ണം എത്തിയത്. ദുബായിൽ നിന്ന്
കുടുംബം അയച്ച ഭക്ഷ്യ വസ്തുക്കൾ എന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിവില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ പറയുന്നു.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണ്ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്നപേരിലാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് സ്വർണ്ണം എത്തിയത്. ദുബായിൽ നിന്ന് കുടുംബം അയച്ച ഭക്ഷ്യ വസ്തുക്കൾ എന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിവില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ പറയുന്നു.
വിമാനത്താവളത്തിലെ നടപടികൾക്കായി മുൻ പിആർഒ ഒന്നാം പ്രതി സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യൻ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചത്. കള്ളക്കടത്തിന് തനിക്കോ യുഎഇ കോൺസിലേറ്റിനോ ബന്ധമില്ല. ഇന്ത്യൻ നിയമ നടപടിയുമായി മുന്നോട്ട് പോകാമെന്നും അറ്റാഷെ മൊഴി നൽകി.
അതേസമയം, കള്ളക്കടത്ത് ദേശ സുരക്ഷയ്ക്ക് ഭീഷണി എന്ന് കസ്റ്റംസ് പറഞ്ഞു. സരിത്തിന്റെ ഇടപാടുകൾ നിയമ വിരുദ്ധമാണെന്നും യുഎഇയിലെ ഫീസിൽ എന്നയാൾ വഴിയാണ് കാർഗോ ഇന്ത്യയിലേക്ക് ബുക്ക് ചെയ്തത്. പണമിടപാടും ദുരൂഹമെന്നും കസ്റ്റംസ് പറയുന്നു. കാർഗോ ക്‌ളിയറൻസിനുള്ള പണം നൽകിയത് സരിത് തന്നെയാണ്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വിശദമായ അന്വേഷണം വേണെന്നും കസ്റ്റംസ്
അറിയിച്ചു.കേസിലെ മുഖ്യ ആസൂത്രക സ്വപ്‌നയ്ക്കായുള്ള അന്വേഷണം കസ്റ്റംസ് ഊർജിതമാക്കിയിട്ടുണ്ട്. സ്വപ്നയ്ക്ക് കൺസുലേറ്റിൽ നിന്നും കസ്റ്റംസ് അന്വേഷണത്തെ കുറിച്ച് വിവരം ലഭിച്ചതായും കസ്റ്റംസ് സംശയിക്കുന്നു.