ബധിരനും മൂകനുമായ ആദിവാസി യുവാവിനെ അടിമയാക്കി പണിയെടുപ്പിച്ചു; വേതനമായി ഏഴ് ലക്ഷം രൂപ നല്‍കാന്‍ കളക്ടര്‍ ഉത്തരവിട്ടു

ബധിരനും മൂകനുമായ ആദിവാസി യുവാവിനെ അടിമയാക്കി പണിയെടുപ്പിച്ചു. വേതനമായി യുവാവിന് 7ലക്ഷം രൂപ നല്‍കാന്‍ കളക്ടര്‍ ഉത്തരവിട്ടു. പതിനഞ്ചാം വയസ്സിലാണ് ആദിവാസി ബാലനായ പൊട്ടാടി എന്ന പൊട്ടന്‍ ആമിനയുടെ വീട്ടിലെത്തുന്നത്, അന്ന് മുതല്‍ ആ വീട്ടിലെ അടിമയാണ് പൊട്ടാടി, മിണ്ടാനും കേള്‍ക്കാനും കഴിയാത്ത പൊട്ടാടിയെ 23 വര്‍ഷമായി ആമിന വീട്ടില്‍ പണിയെടുപ്പിക്കുകയാണ്.

പൊട്ടാടിയുടെ ലോകം അവിടെ മാത്രമാണ്, ദിവസേന മുപ്പത് കന്നുകാലികളെ കാട്ടില്‍കൊണ്ടുപോയി മെയ്ക്കണം, കുളിപ്പിച്ച് പാലുകറക്കണം. ചാണകക്കുഴി വൃത്തിയാക്കണം. കാട്ടില്‍നിന്ന് കൊണ്ടുവരുന്ന വിറക് കീറണം. ഇതിനുപുറമെ അയല്‍വീടുകളിലും പണിയെടുപ്പിക്കും അതിനുള്ള കൂലിയും ആമിനയുടെ കുടുംബത്തിന്, ഇതാണ് 23 വര്‍ഷമായി പൊട്ടാടിയുടെ ജീവിതം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വരെ സ്വന്തമായി ഒന്ന് എന്ന് പൊട്ടാടിക്ക് ഇല്ല, പൊട്ടാടിയെ അടിമ മാത്രമായി കണ്ടതിനാല്‍ അതിനായി ആമിനയുടെ കുടുംബവും മറ്റ് കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ശ്രമിച്ചതുമില്ല, സ്വന്തമായി ഒരു റേഷന്‍കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ ആധാര്‍കാര്‍ഡോ പൊട്ടാടിക്ക് ഇല്ല, അത് എന്താണ് എന്ന് പോലും പൊട്ടാടിക്ക് അറിയില്ല. അത്തരത്തിലാണ് ആ കുടുംബം പൊട്ടാടിയെ തളച്ചിട്ടത്.

മാത്രമല്ല ജീവിതത്തില്‍ നല്ല വസ്ത്രങ്ങള്‍ ഇടാനോ നല്ല ഭക്ഷണം കഴിക്കാനോ പൊട്ടാടിക്ക് കഴിഞ്ഞിട്ടില്ല, പക്ഷേ ഇതിലൊന്നും പൊട്ടാടിക്ക് പരിഭവമില്ല, കാരണം ഇത് തന്റെ അവകാശമാണ് എന്നോ തനിക്ക് ഇതിനെല്ലാം കൂലി തരണം എന്നോ പൊട്ടാടിക്ക് അറിയില്ല, ആമിനയുടെ കുടുംബം അത് പൊട്ടാടിക്ക് നല്‍കാറുമില്ല. ഇത്തരത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയാണ് ആമിനയുടെ കുടുംബം പൊട്ടാടിയോട് കാണിച്ചത്

ഒടുവില്‍ പാരാലീഗല്‍ വര്‍ക്കര്‍ എം.ആര്‍. ചിത്രയാണ് പൊട്ടാടിയുടെ ജീവിതം പുറം ലോകത്തിന് മുന്നിലെത്തിച്ചത്. ചിത്ര എത്തിയാണ് തൊഴുത്തില്‍ മുടിയെല്ലാം ജഡപിടിച്ച്, നഖങ്ങള്‍ നീണ്ട് ഭ്രാന്തനെപ്പോലുള്ള അവസ്ഥയിലാല്‍ കിടക്കുന്ന പൊട്ടാടിയെ മുടിവെട്ടിച്ച് ഹോളോബ്രിക്‌സ്‌കൊണ്ട് കിടക്കാനൊരു സംവിധാനമുണ്ടാക്കി നല്‍കിയത്.

തുടര്‍ന്ന് ആദിവാസി വകുപ്പിനും മുഖ്യമന്ത്രിക്കും കളക്ടര്‍ക്കുമാണ് ചിത്ര പരാതി നല്‍കി, ഇതുപ്രകാരം വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പൊട്ടനുമായും ആമിനയുമായും സംസാരിച്ചിരുന്നു. പൊട്ടാടിക്ക് ആമിനയുടെ കൂടെ നില്‍ക്കാനാണ് താത്പര്യമെന്നാണ് പരിഭാഷകന്റെ സഹായത്തോടെ ആശയവിനിമയം നടത്തിയപ്പോള്‍ മനസ്സിലായതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇയാളെ നിര്‍ബന്ധിപ്പിച്ച് പണിയെടുപ്പിക്കാറില്ലെന്ന് ആമിന അറിയിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ലേബര്‍ ഓഫീസര്‍ നിശ്ചയിച്ച ഏറ്റവും കുറഞ്ഞസംഖ്യ പൊട്ടാടിയുടെ പേരില്‍ നിക്ഷേപിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടതു പ്രകാരമാണ് കഴിഞ്ഞ ജൂലായില്‍ കളക്ടര്‍ തുക നല്‍കാന്‍ ആവശ്യപ്പെട്ടത്. പൊട്ടന്റെയും നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെയും പേരില്‍ സംയുക്ത അക്കൗണ്ടായി തുക നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. എട്ടുവര്‍ഷത്തെ കൂലികുടിശ്ശികയായ 7,02,372 രൂപ നല്‍കണമെന്നതിനുപരി ഇനിയുള്ള എല്ലാദിവസവും നൂറുരൂപവീതം കൂലിനല്‍കണമെന്നുമാണ് കളക്ടര്‍ ഉത്തരവിട്ടത്. ഇതുവരെ ആമിനയുടെ അത് നല്‍കാത്തതിനാല്‍ ചിത്ര വീണ്ടും പരാതിപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം കളക്ടര്‍ ഇവരെ വിളിച്ചുവരുത്തി കര്‍ശനമായ താക്കീത് നല്‍കിയത്.

സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവാനാകാനുള്ള എല്ലാ അവസരങ്ങളും അടച്ചു വച്ചാണ് ആമിനയുടെ കുടുംബം പൊട്ടാടിയെ അടിമയാക്കി വച്ചത്. ആയതിനാല്‍ തനിക്ക് മറ്റൊരു ആശ്രയമില്ലെന്ന് ആ മനുഷ്യന് തോന്നുന്നത് സ്വാഭാവികമാണ്.

Top