കൊച്ചി: സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി ടീകോം കണ്ടത്തെി. കെട്ടിട നിര്‍മാണത്തിനായി ഗുണനിലവാരം കുറഞ്ഞ സ്റ്റീലും മറ്റു സാധനങ്ങളും ഉപയോഗിച്ചെന്നാണ് കണ്ടത്തെല്‍. 30 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് വിലയിരുത്തല്‍. ഇതിനെ തുടര്‍ന്ന് ടീകോം വിശദമായ പരിശോധനയും ഓഡിറ്റിങും തുടങ്ങി.
മുന്‍ സി.ഇ.ഒയുടെ കാലത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് വീഴ്ചയുണ്ടായതെന്നാണ് വിശദീകരണം. അഴിമതി നടന്നെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ടീകോം വിശദമായ പരിശോധനയും ഓഡിറ്റിങും തുടങ്ങി. മുന്‍ സി ഇ ഒയുടെ കാലത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് വീഴ്ചയുണ്ടായതെന്നാണ് വിശദീകരണം.
കാലാവധി പൂര്‍ത്തിയാകും മുമ്പ് തന്നെ മുന്‍ സി ഇ ഒ ജിജോ ജോസഫിനെ ടീകോം ഒഴിവാക്കിയിരുന്നു. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് ജിജോ ജോസഫ് അന്ന് പറഞ്ഞത്. സ്മാര്‍ട് സിറ്റിയുടെ ആദ്യകെട്ടിടത്തിന്റെ നിര്‍മ്മാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.