ക്രൈം സിനിമകളെ വെല്ലുന്ന പഴയങ്ങാടി ജ്വല്ലറി മോഷണം..കൈയ്യടി നേടി തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലും സംഘവും.പ്രതികളെ പിടിച്ച പൊലീസിന് അഭിനന്ദന പ്രവാഹം

കണ്ണൂർ :കേരളത്തിൽ പോലീസിനെതിരെ കടുത്ത ആരോപണങ്ങൾ ഉയരുമ്പോൾ തളിപ്പറമ്പിലെ പൊലീസിന് കയ്യടി.ക്രൈം സിനിമകളെ വെല്ലുന്ന തരത്തിൽ പ്ലാൻ ചെയ്ത പഴയങ്ങാടി ജ്വല്ലറി മോഷണത്തിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന പോലീസിന്റെ ബുദ്ധിപരമായ നീക്കത്തിനാണ് ജനങ്ങളുടെ അഭിനന്ദന പ്രവാഹം .തെളിവുകൾ ഇല്ലാതാക്കി എല്ലാ പഴുതുകളും അടച്ച് വളരെ ആസൂത്രിതമായി നടത്തിയ മോഷണത്തിലെ പ്രേതികളെ കുടുക്കി കേരള പോലീസിന് തന്നെ അഭിമാനമായി മാറിയത് തളിപ്പറമ്പ് DYSP കെ. വി വേണുഗോപാലിന്റെ അന്വേഷണ മികവാണ് . ഈ മാസം 8ന് ഉച്ചയ്ക്കാണ് കണ്ണൂർ കക്കാട് സ്വേദേശി എ പി ഇബ്രാഹീം ന്റെ പഴയങ്ങാടി യിൽ ഉള്ള അൽ ഫാത്തിബി ജൂവലറിയിൽ നിന്നും മോഷണം നടന്നത്. 1 കോടിയോളം രൂപയുടെ നഷ്ട്ടം കണക്കാക്കുകയും ചെയ്തിരുന്നു. പെയിന്റ്ന്റെ ഒഴിഞ്ഞ ബക്കറ്റിൽ സ്വർണവുമായി സ്കൂട്ടറിൽ പോകുന്ന ദൃശ്യം ലഭിച്ചതോടെ ആണ് അന്വേഷണത്തിൽ പുരോഗതി ഉണ്ടായത്.ഒരു തരത്തിലും ഉള്ള ആരോപണങ്ങൾക്കു മുഖം കൊടുക്കാതെയും തന്ത്ര പരമായ നീക്കവും ആണ് പ്രതികളെ കുടുക്കിയത്.

വിവാദമായ നിരവധി കേസുകൾ തെളിയിക്കാനും കണ്ടുപിടിക്കാനും ബുദ്ധിപൂർവമായ അന്വോഷണം നടത്തിയ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലും സംഘത്തിനുമാണ് അഭിനന്ദന പ്രവാഹം ഉയരുകയായണ് .ജനങ്ങളെയും പൊലിസിനെയും അമ്പരപ്പിച്ചുകൊണ്ട് തിരക്കേറിയ പഴയങ്ങാടി ടൗണില്‍ പട്ടാപ്പകല്‍ ജൂവലറിയില്‍ മോഷണം നടത്തിയ കേസില്‍ മുഖ്യസൂത്രധാരനെയും കൂട്ടുപ്രതിയെയും പൊലിസ് അറസ്റ്റ് ചെയ്തത് .ക്രൈം സിനിമകളെ വെല്ലുന്ന രീതിയില്‍ തെളിവുകള്‍ നശിപ്പിച്ച് വളരെ ആസൂത്രിതമായി നടത്തിയ മോഷണം പൊലിസിനെ വല്ലാതെ വട്ടംകറക്കിയിരുന്നു.

ജ്വല്ലറി കവര്‍ച്ചയിലെ മുഖ്യ സൂത്രധാരനും റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാരനുമായ പുതിയങ്ങാടി സ്വദേശി റഫീഖ് (42) ആണ് . ഇയാളെ ചോദ്യം ചെയ്തുവരികയാണ്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാൽ , പഴയങ്ങാടി എസ്.ഐ ബിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തിയത്. പ്രതികള്‍ കവര്‍ച്ചയ്ക്കായി ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. അല്‍ഫത്തീബിയില്‍ നിന്ന് 3.4 കിലോ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയുമാണ് കവര്‍ച്ചചെയ്തതെന്നാണ് നേരത്തെ ജ്വല്ലറി ഉടമ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണ്ണം തൂക്കി നോക്കിയിരുന്നു. 2.880 കിലോയാണ് പ്രതികള്‍ കവര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ പോലീസ് ജ്വല്ലറിയിലെ സ്‌റ്റോക്ക് വീണ്ടും പരിശോധിക്കാനും കണക്കുകള്‍ തിട്ടപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പ്രതികള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് മനസ്സിലായി. 2.880 കിലോയാണ് നഷ്ടപ്പെട്ടതെന്ന് ഉടമയും സ്ഥിരീകരിച്ചു.DYSP KV VENUGOPAL പ്രതി റഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ മറ്റ് കവര്‍ച്ചയെക്കുറിച്ചും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. അല്‍ഫത്തീബി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ നട്ടുച്ചയ്ക്ക് പൂട്ടുപൊളിച്ചാണ് കവര്‍ച്ചാ സംഘം സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയും കൊണ്ടുപോയത്. പ്രതികള്‍ പെയിന്റിന്റെ ഒഴിഞ്ഞ ബക്കറ്റില്‍ സ്വര്‍ണ്ണവുമായി സ്‌കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. സ്‌കൂട്ടറിനായി നടത്തിയ തെരച്ചിലില്‍ നാലായിരത്തോളം സ്‌കൂട്ടറുകളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. പതിനായിരത്തിലേറെ മൊബൈല്‍ ഫോണ്‍ കോളുകളും പരിശോധിച്ചു. ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് അന്വേഷണത്തിന് വേഗത കൂടിയത്. മുഖ്യപ്രതി റഫീഖിനെ ചോദ്യം ചെയ്തതില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ നിരവധി കവര്‍ച്ചകളെക്കുറിച്ച് വ്യക്തമായിട്ടുണ്ട്.

മോഷണം നടന്നു പതിനേഴാം ദിവസമാണ് പ്രതികൾ ആരെന്നു പൊലീസിന് തെളിവുകൾ സഹിതം സ്ഥിരീ കരിക്കാൻ ആയത് .എന്നാൽ ഏറെ സങ്കീർണ്ണമായ കേസ് തെളിയിക്കാനായാണത് ഡി.വൈ .എസ പി കെ വി വേണുഗോപാലിന്റെ അനുഭവ സമ്പത്തുകൊണ്ടു മാത്രം ആണെന്നത് ചർച്ച ആകുകയാണ്.നേരത്തെ നിരവധി പ്രമാദമായ പല കേസുകൾ തെളിയിച്ച വേണുഗോപാൽ മുഖ്യമന്ത്രിയുടെ പ്രശംസക്ക് അര്ഹനായിരുന്നു .പട്ടാപകൽ ജനമധ്യത്തിൽ നടന്ന ജല്ലറി കവർച്ച തുടക്കത്തിൽ അന്വേഷണം നടന്നത് ശൂന്യതയിൽ നിന്നായിരുന്നു.ഈ കേസിൽ സിസിടിവി ദൃശ്യങ്ങളോ മറ്റു തെളിവുകളോ പൊലീസിന് സഹായമായി ഇല്ലായിരുന്നു. നിരവധി കൊലപാതക കേസുകൾ അന്വേഷിച്ചു സമർത്ഥമായി തെളിയിച്ച വേണുഗോപാലിന്റെ തൊപ്പിയിലെ പൊൻതൂവൽ തന്നെയാണ് ഈ കേസിലെ പ്രേതികളെ പിടിക്കാൻ കഴിഞ്ഞത് എന്ന് നിസംശയം പറയാം.കേസിന്റെ അന്വേഷണത്തിൽ അന്വേഷണത്തിൽ പഴയങ്ങാടി എസ് ഐ ബിനു മോഹൻ നൽകിയ മികച്ച പിന്തുണയും ശ്രദ്ദേയമാണ്.ഇവരുടെ നേതൃത്വത്തിൽ DySp യുടെയും ജില്ലാ പോലീസ് മേധാവിയുടെയും പ്രത്യേക സ്‌ക്വഡ് അംഗങൾ ഉൾപ്പെട്ട 26 പോലീസുകാർ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ അന്വേഷണമാണ് തെളിയാതെ പോകുമായിരുന്ന മോഷണ കേസ് തെളിയിച്ചെടുത്ത്.

നേരത്തെ കാസര്ഗോട്ട് അന്വേഷിച്ച നാല് കൊലപാതകക്കേസുകളും തെളിയിക്കുകയും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കാന്‍ കഴിയുകയും ചെയ്ത ഇപ്പോഴത്തെ തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ വി വേണുഗോപാലിന്റെ അന്വോഷണമികവായിരുന്നു ഇത് അഭിമാന നിമിഷം. ഏറ്റവും ഒടുവില്‍ അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന ചന്തു വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും ലഭിച്ച കേസിന്റെ പ്രധാന അന്വേഷണ ഉദ്യേഗസ്ഥനായിരുന്നു അന്ന് ഹൊസ്ദുര്‍ഗ് സി.ഐ. ആയിരുന്ന കെ വി വേണുഗോപാല്‍.PA-Binumohan -si

ദൃക്‌സാക്ഷിയായി ഒരു കുട്ടി മാത്രം ഉണ്ടായിരുന്ന കേസിന്റെ അന്വേഷണം ശാസ്ത്രീയമായ രീതിയിലാണ് കെ വി വേണുഗോപാല്‍ അന്വേഷിച്ചത്. ഹൊസ്ദുര്‍ഗ് സി.ഐ. ആയിരുന്ന വി പി സുരേന്ദ്രന്‍ തുടക്കത്തില്‍ അന്വേഷിച്ച കേസ് പിന്നീട് വേണുഗോപാല്‍ ഏറ്റെടുക്കുകയും പ്രതിയ അറസ്റ്റുചെയ്ത് കുറ്റപത്രം സമര്‍പിക്കുകയുമായിരുന്നു. ഈകേസിലെ പ്രതിയും മുന്‍ ഗള്‍ഫുകാരനുമായ അമ്പലത്തറ അരീക്കരയിലെ കുഞ്ഞിരാമനെ(51)യാണ് കാസര്‍കോട്് അഡീഷണല്‍ സെഷന്‍സ് (രണ്ട്) ജഡ്ജ് സാനു എസ് പണിക്കര്‍ ശിക്ഷിച്ചിരുന്നു .2009 നവംബറില്‍ കരിവേടകത്തെ ബാര്‍ബര്‍ തൊഴിലാളി രമേന്ദ്രന്‍ എന്ന രമണനെ അടിച്ചുകൊന്ന കേസിലെ പ്രതി കരിവേടകം ഓറുക്കുഴിയിലെ രാജുവിനെ(51) പത്തുവര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) യാണ് ശിക്ഷ വിധിച്ചത്. ആദൂര്‍ സി ഐ ആയിരുന്നപ്പോഴാണ് വേണുഗോപാല്‍ ഈകേസന്വേഷിച്ചത്.

ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയിച്ച് മടിക്കൈ കാരക്കോട് സ്വദേശിനി ഇന്ദിരയെ(37) വാക്കത്തി കൊണ്ട് മൃഗീയമായി വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവും കാഞ്ഞങ്ങാട്ട് ഓട്ടോഡ്രൈവറുമായ പക്രു കൃഷ്ണ(45)നെ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം തടവിനും 25,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു.2012 മാര്‍ച്ച് ഏഴിനാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്. 24 മണിക്കൂറിനകം തന്നെ അന്ന് ഹൊസ്ദുര്‍ഗ് സി ഐ ആയിരുന്ന വേണുഗോപാല്‍ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും അതിവേഗം കുറ്റപത്രം സമര്‍പിക്കുകയും ചെയ്തിരുന്നു. ഇളയ മകള്‍ക്ക് തന്റെ ഛായ ഇല്ലെന്ന തോന്നലാണ് പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ദൃക്സാക്ഷികളില്ലാത്ത ഈ കേസില്‍ 99 ശതമാനവും ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണം നടത്തിയാണ് പ്രതിക്ക് ജീവ പര്യന്തം തടവുശിക്ഷ വാങ്ങിക്കൊടുത്തത്.

തായന്നൂര്‍ ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്ന ബാഡൂര്‍ കോളനിയിലെ കടുക്ക രാജുവിനെ (35) വീടിനു മുമ്പിലുള്ള റോഡില്‍ വെച്ച് കുത്തിക്കൊന്ന കേസിലെ പ്രതിയായ രാജുവിന്റെ ഭാര്യ ബാലാമണിയുടെ അമ്മാവന്‍ കാരിക്കുട്ടിയെന്ന രാമകൃഷ്ണനെ (48) ജീവപര്യന്തം തടവിനും കാല്‍ലക്ഷം രൂപ പിഴയടയ്ക്കാനും കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി(മൂന്ന്) ശിക്ഷിച്ചിരുന്നു. 2003 ജനുവരി ഒമ്പതിന് രാത്രിയാണ് കൊലപാതകം നടന്നത്.രാമകൃഷ്ണന്റെ ബന്ധു കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും അടയ്ക്ക മോഷ്ടിച്ചുകടത്തിയ സംഭവവും രാജുവിന്റെ പറമ്പില്‍ നിന്നും കുടിവെള്ളം എടുക്കുന്നതു വിലക്കിയതുമാണ് കൊലയ്ക്ക് കാരണമായത്. ഹൊസ്ദുര്‍ഗ് സി ഐ ആയിരുന്ന കെ വി വേണുഗോപാല്‍ തന്നെയാണ് ഈ കേസും അന്വേഷിച്ചത്.

Top