കോഴിക്കോട് കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം; ആക്രമണം പ്രിസ്‌ക്രിപ്ഷനില്ലാതെ മരുന്ന് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്

കോഴിക്കോട് : നാദാപുരത്ത് ഡോക്ടറിനു നേരെ കയ്യേറ്റം. നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറിനാണ് മര്‍ദനമേറ്റത്. ചാലക്കുടി സ്വദേശി ഡോക്ടര്‍ ഭരത് കൃഷ്ണയുടെ പരാതിയില്‍ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ ഇന്നലെ രാത്രി രണ്ട് പേര്‍ ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം.

പ്രിസ്‌ക്രിപ്ഷനില്ലാതെ മരുന്ന് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് ഡോക്ടര്‍ പറഞ്ഞു. താന്‍ മരുന്ന് നല്‍കാന്‍ പറഞ്ഞെന്നവകാശപ്പെട്ട് നഴ്‌സിനോട് ദേഷ്യപ്പെട്ടു. ഇതോടെ വാക്കുതര്‍ക്കമുണ്ടാവുകയും ഇത് കയ്യേറ്റത്തിലേക്ക് നീങ്ങുകയുമായിരുന്നു. രണ്ട് പേര്‍ മദ്യപിച്ചിരുന്നു എന്ന് സംശയമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top