സ്വന്തം ലേഖകൻ
കൊച്ചി: ചലച്ചിത്രതാരം ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ പരാമർശം നടത്തിയ തിരക്കഥാകൃത്ത് എസ്.എൻ.സ്വാമിയ്‌ക്കെതിരെ കേസെടുത്തു. ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിലാണ് കേസ്. ചാനൽ ചർച്ചയിൽ സംസാരിക്കുമ്പോഴാണ് സ്വാമി നടിയുടെ പേരു വെളിപ്പെടുത്തിയിരുന്നത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയൽ കളമശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്.
നേരത്തെ നടിയുടെ പേര് പരാമർശിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടെന്ന് കാണിച്ച് നടൻ അജു വർഗീസിനെതിരെയും ഗിരീഷ് ബാബു പരാതി നൽകിയിരുന്നു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പേര് പരാമർശിച്ചുവെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയരുന്ന വിവാദങ്ങളിൽ നടിക്കൊപ്പവും ദിലീപിനൊപ്പവും ഉണ്ടെന്ന് പറഞ്ഞുള്ള പോസ്റ്റിലായിരുന്നു അജു വർഗീസ് നടിയുടെ പേര് പരാമർശിച്ചിരുന്നത്.


