രണ്ട് തലയുമായി ജനിച്ച പാമ്പ് അത്ഭുതമാകുന്നു

രണ്ട് തലയും രണ്ട് ഹൃദയവുമായി ഒരു പാമ്പ്. ഫ്‌ലോറിഡയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഒരു ഉടലാണെങ്കിലും ഇവര്‍ രണ്ടാണ് എന്ന് നാഷണല്‍ ജോഗ്രഫിക് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് തലകൊണ്ടും പാമ്പിന് ചുറ്റമുള്ളത് നോക്കാനാകും. പാമ്പിനെ വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കി. എക്‌സേറയില്‍ രണ്ട് ഹൃദയങ്ങളും വ്യക്തമായി കാണാം. എന്നാന്‍ മറ്റ് അവയവങ്ങളെല്ലാം ഒന്നേയുള്ളൂ. ഈ പാമ്പിന് രണ്ട് ഹൃദയം ഉണ്ട് എന്നുള്ളത് തികച്ചു അത്ഭുതപ്പെടുത്തിയെന്ന് ഡോക്ടര്‍ തെയ്‌ലീന്‍ പറയുന്നു. എന്തായാലും ഈ പാമ്പ് ഒന്നല്ല രണ്ടാണെന്ന് തെയ്‌ലീന്‍ വ്യക്തമാക്കുന്നു. രണ്ട് ഹൃദയവും പ്രവര്‍ത്തിക്കുന്നുമുണ്ട്. ഹൃദയമിടിപ്പവും ഇവര്‍ പരിശോധിച്ചു. രക്തം പമ്പ് ചെയ്യുന്നത് ഒരു കുഴലിലൂടെയാണ്. ഇതിന് മുമ്പ് താന്‍ രണ്ട് തലയുള്ള പാമ്പിനെ കണ്ടിട്ടില്ലെന്ന് ഡോ തെയ്‌ലീന്‍ പറഞ്ഞു. മെദുസ എന്നാണ് പാമ്പിന് പേരിട്ടിരിക്കുന്നത്. നാഷണല്‍ ജോഗ്രഫിക് ചാനലിലാണ് ആദ്യമായി ഈ പാമ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വന്നത്. സാധാരണ രണ്ട് തലയുള്ള മൃഗങ്ങള്‍ ഭക്ഷണത്തിന് വേണ്ടി അടികൂടാറാണ് പതിവ് എന്നാല്‍ ഇവിടെ അതും സംഭവിച്ചില്ല. ചത്ത എലിയെ തിന്നുന്നത് നോക്കിയിരിക്കുകയാണ് രണ്ടാമത്തെ പാമ്പ് ചെയ്തത്.

Top