കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഗുരുവന്ദനത്തിന്റെ പേരില്‍ കോമാളിത്തരം,അധ്യാപകര്‍ നിരന്ന് നിന്ന് കുട്ടികളെ നമസ്‌കരിപ്പിച്ചു,അനുഗ്രഹം തേടി എന്ന പേരില്‍ പ്രസിദ്ധീകരിച്ച് വന്ന ഫോട്ടോക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ.

തിരുവനന്തപുരം:നമ്മുടെ മടങ്ങിപോക്ക് എങ്ങോട്ടാണ്.എന്തായാലും മുന്നോട്ടല്ല എന്ന് തന്നെയാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.അല്ലെങ്കില്‍ മുന്‍പൊന്നും ഒരു സ്‌കൂളിലെ അധ്യാപകര്‍ക്കോ ജീവനക്കാര്‍ക്കോ ഇത്തരത്തില്‍ ഒരു കോപ്രായം കാട്ടികൂട്ടാന്‍ ധൈര്യപ്പെട്ടിരുന്നില്ല.തലസ്ഥാനത്തെ കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ കൊണ്ട് ഗ്രുവന്ദനത്തിന്റെ പേരിലാണ് ഈ കോമാളിത്തരം ചെയ്യിച്ചത്.പ്രമുഖമായ ഒരു പത്രത്തിനായി ‘ഗുരുവന്ദനം’ എന്ന പേരില്‍ അധ്യാപകര്‍ക്ക് മുന്‍പില്‍ നമസ്‌കരിപ്പിച്ചതായി ആരോപണം.ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന കുട്ടികളെയാണ് ഗുരുവന്ദനത്തിന്റെ പേരില്‍ ഗ്രൗണ്ടില്‍ ടീച്ചര്‍മാര്‍ക്ക് മുന്‍പില്‍ നമസ്‌കരിപ്പിച്ചത്.പത്രത്തിന്റെ ഫോട്ടോഷൂട്ടിനായാണത്രെ ഈ കോമാളിത്തരം.കുട്ടികള്‍ നിരന്ന് നമസ്‌കരിക്കുമ്പോള്‍ അധ്യാപികമാര്‍ അവിടെ നിന്ന് കൈനീട്ടി അനുഗ്രഹം കൊടുക്കുന്നതാണ്  ചിത്രത്തിലുള്ളത്.ഗുരുവിനെ വന്ദിക്കുകയെന്നാല്‍ പുണ്യമാണെന്ന് കാണിക്കാനായിരുന്നുവത്രെ ഈ പരിപാടി.ഗുരുവന്ദനത്തില്‍ ചില കുട്ടികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും അധ്യാപകരെ ഭയപ്പെട്ട് അവരും സാഷ്ടാംഗം പ്രണമിക്കാന്‍ തയ്യാറാകുകയായിരുന്നു.സര്‍ക്കാരിന്റെ നേരിട്ടുള്ള സ്‌കൂളില്‍ ഇത് പോലെ എന്ത് പരിപാടി നടത്തണമെങ്കിലും പ്രത്യേക അനുമതി വേണമെന്നാണ് നിയമം.ഗുരുവന്ദനത്തിന് അങ്ങിനെ ഒരു അനുമതി എടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
ആര്‍ഷഭാരത സംസ്‌കാരം പ്രചരിപ്പിക്കുന്ന ഇത്തരം ആചാരങ്ങള്‍ ഇടതുപക്ഷ അധ്യാപക സംഘടനക്ക് നല്ല വേരോട്ടമുള്ള സ്‌കൂളിലാണ് നടന്നതെന്നാണ് മറ്റൊരു സത്യം.അവരാരും തന്നെ ഇതിനെതിരെ എതിര്‍പ്പുമായി വരാന്‍ തയ്യാറായിരുന്നില്ല.എന്തായാലും സ്‌കൂളുകളെ പോലും ഇത്തരം കോമാളിത്തരങ്ങള്‍ക്ക് വേദിയാക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്.ഒരു മന്ത്രി വന്നപ്പോള്‍ ഗെയ്റ്റ് അടച്ചതിന് ഇതേ സ്‌കൂളിലെ പ്രധാന അധ്യാപികയെ സ്ഥലം മാറ്റിയിരുന്നു.മന്ത്രി വരാന്‍ വൈകിയത് കൊണ്ടുള്ള പ്രതിഷേധമായിരുന്നു ടീച്ചര്‍ കാണിച്ചത്.എന്നാല്‍ തനെ അപമാനിച്ചെന്ന് പറഞ്ഞ് അതിന്റെ പേരില്‍ മന്ത്രി ടീച്ചര്‍ക്കെതിരെ നറ്റപടിയെടുകുകയായിരുന്നു.എന്നാല്‍ ഒരു ടീച്ചേഴ്‌സ് മാന്വലിലും പറയാത്ത ഇത്തരം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയ സ്‌കൂളിനെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല എന്നതും ശ്രദ്ധെയമാണ്.ഈ അടുത്താണ് ജില്ലയിലെ അങ്കന്‍വാടികളില്‍ ആര്‍എസ്എസ് കുട്ടികള്‍ക്ക് അനുമതിയില്ലാതെ സമ്മാനങ്ങള്‍ വിതരണം ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

Top