സോഷ്യല്‍മീഡിയ ഹര്‍ത്താലിനു പിന്നില്‍ സംഘപരിവാർ !..മുഖ്യ സൂത്രധാരനടക്കം അഞ്ച് പേര്‍ പൊലീസ് പിടിയിൽ

കണ്ണൂർ :കഠ്‌വ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ മുഖ്യസൂത്രധാരനടക്കം അഞ്ചു പേര്‍ പൊലീസ് പിടിയില്‍. കൊല്ലം, തെന്മല സ്വദേശി അമര്‍നാഥ് ബൈജുവാണ് അപ്രഖ്യാപിത ഹര്‍ത്താലിന്റെ സൂത്രധാരന്‍. ഇയാളടക്കം അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം കുന്നപ്പുഴ സ്വദേശി എം.ജെ.സിറിള്‍, നെല്ലിവള സ്വദേശി സുധീഷ്, അഖില്‍, നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചയ്തത്.

വോയിസ് ഓഫ് യൂത്ത് എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രാദേശികമായ ഗ്രൂപ്പുകളുണ്ടാക്കാന്‍ മുഖ്യ സൂത്രധാരന്മാരായി പ്രവര്‍ത്തിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ പദ്ധതികളുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രതികളെല്ലാം കൊല്ലം,തിരുവനന്തപുരം സ്വദേശികളാണ്. തിരുവനന്തപുരത്തു നിന്നാണ് ഇവരെ പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹര്‍ത്താലിനിടെ ആക്രമത്തിന് ആഹ്വാനം ചെയ്ത് തീവ്രസ്വഭാവമുള്ള സന്ദേശങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച വോയിസ് ഓഫ് ട്രൂത്ത് എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പ്രദേശിക തലത്തില്‍ നൂറു കണക്കിന് സബ് ഗ്രൂപ്പുകളാണ് ഇവരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഉണ്ടാക്കിയിട്ടുള്ളത്. മഞ്ചേരി പോലീസ് സ്റ്റേഷനിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളത്. മലപ്പുറം എസ്.പി.ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കണ്ടെത്തിയത്.

ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ 16 വയസുകാരനാണെന്ന് തിരൂര്‍ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മലപ്പുറം കൂട്ടായി സ്വദേശിയായ പത്താം ക്ലാസുകാരനാണ് ഇയാള്‍. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.

ജനകീയ ഹര്‍ത്താല്‍’ എന്ന പേരില്‍ കേരളത്തില്‍ നടത്തിയ ഹര്‍ത്താലിനു പിന്നില്‍ സംഘപരിവാറിന്റെ സൈബര്‍ വിംഗാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷവും സാമുദാകിയ ധ്രുവീകരണവും സൃഷ്ടിക്കുകയെന്നതാണ് ഹര്‍ത്താല്‍ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംസ്ഥാന ഇന്റലിജന്‍സ് പൊലീസ് മേധാവിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നതെന്ന് ചന്ദ്രിക പത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

ഹര്‍ത്താല്‍ എതിര്‍വിഭാഗം ഏറ്റെടുക്കുമെന്ന കണക്കുകൂട്ടലിലാണ് സംഘപരിവാറിന്റെ സൈബര്‍ വിഭാഗം ഇത്തരമൊരു പ്രചരണം സോഷ്യല്‍ മീഡിയവഴി നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മലബാറില്‍ സംഘര്‍ഷവും വര്‍ഗീയ വികാരവും ആളിക്കത്തിക്കുകയായിരുന്നു സംഘപരിവാര്‍ ലക്ഷ്യം. പുരോഗമന ആശയത്തിന്റെ പേരില്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈല്‍ വഴിയാണ് സംഘപരിവാര്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കിയതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതായി ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top