ഹർത്താലിന്‍റെ മറവിൽ വീഭാഗീയത; ഒമ്പത് മാധ്യമപ്രവർത്തകർ പൊലീസ് നിരീക്ഷണത്തിൽ!..

കൊച്ചി:   കത്വയിൽ കൊല്ലപ്പെട്ട ബാലികയുടെ പേരിൽ സംസ്ഥാനത്ത് നടന്ന ഹർത്താലിന്റെ മറവിൽ വർഗീയ ആക്രമണങ്ങളടക്കം അരങ്ങേറിയ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം മാധ്യമപ്രവർത്തകരിലേക്കും നീങ്ങുന്നു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലടക്കം ജോലി ചെയ്യുന്ന ഒമ്പത് മാധ്യമപ്രവർത്തകർ നിരീക്ഷത്തിലുണ്ടെന്ന് ഇന്റലിജന്റസ് വിഭാഗം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

മലയാളത്തിലെ പ്രമുഖ ദിനപത്രത്തിലെ രണ്ട് പേരും ഇക്കൂട്ടത്തിലുണ്ട്. കത്വ പെൺകുട്ടിയുടെ കൊലപാതകത്തെ തുടർന്ന് സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള സോഷ്യൽ മീഡിയ കണ്ടന്റുകൾ ഷെയർ ചെയ്തവരെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. നേരത്തെയും ഇത്തരം സന്ദേശങ്ങൾ ഇവർ പ്രചരിപ്പിച്ചിരുന്നതായും വാട്ട്‌സ് ആപ്പ് ഹർത്താലിലുമായി ബന്ധപ്പെട്ട് ഇവർ സജീവമായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫേസ് ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ പരിശോധിക്കുന്ന പൊലീസ് ആവശ്യമെങ്കിൽ നടപടിയെടുക്കാനാണ് തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏപ്രിൽ പതിനാറിനാണ് വാട്ട്‌സ് ആപ്പ് വഴി ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇതിന്റെ മുഖ്യ സൂത്രധാരനായി മുൻ ആർ.എസ്.എസ് പ്രവർത്തകനടക്കം അഞ്ചുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പത്തു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.
ഹർത്താലിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ഹളുണ്ടായത് മലപ്പുറം ജില്ലയിലാണ്. താനൂർ, പരപ്പനങ്ങാടി, തിരൂർ എന്നിവിടങ്ങളിൽ വ്യാപകമായി ആക്രമങ്ങൾ അരങ്ങേറി. ഇതുവരെ ആയിരത്തിലധികം പേരാണ് ഹർത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

Top