കണ്ണൂർ : കേരളത്തിലെ കോൺഗ്രസിന്റെ തലപ്പത്ത് കെ സുധാകരനെ കൊണ്ടുവരണമെന്ന് സോഷ്യൽ മീഡിയാ പ്രചാരണം ശക്തമായിരിക്കെ സുധാകരനെതിരെ അതിശക്തമായ സോഷ്യൽ മീഡിയ പ്രചാരണവും ഉയരുന്നു .ഏറ്റവും കൂടുതൽ ഉയരുന്നത് കണ്ണൂരിൽ നിന്ന് തന്നെയാണ് .അഴിമതിയും പാർട്ടി വിരുദ്ധതയും മാത്രമാണ് വാട്സ് ആപ് ഫെയ്‌സ് ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് .
കണ്ണൂർ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകൻമാർക്ക് അറിയാൻ താഴെ പറയുന്ന കാര്യങ്ങൾക്ക് കെ സുധാകരൻ എംപി മറുപടി പറയുമോ? എന്ന ചോദ്യം ഉന്നയിക്കുന്നത് വലിയ ഒരു അഴിമതി ആരോപണം ആണ് …
കെ കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റ്–
കെ കരുണാകരൻ പഠിച്ച ചിറയ്ക്കൽ രാജാസ് ഹൈസ്കൂളും സ്ഥലവും ഷെയർ പിരിച്ച് വിലയ്ക്കെടുക്കാൻ വേണ്ടി രൂപീകരിച്ചതാണ് എന്ന് എല്ലാവർക്കും അറിവുള്ളതാണ്
ഏഷ്യാനെറ്റ് ചാനൽ പുറത്തു കൊണ്ടുവന്ന ഈ വിഷയം-രാജകുടുംബവുമായി നടത്തിയ ചർച്ചയിൽ രാജകുടുംബാംഗം പറയുന്നത് 15. 8. 2012 ഇത് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു എന്നാണ്
എന്നാൽ 30 .4 .13 ന് ട്രസ്റ്റിനു വേണ്ടി കെ സുധാകരൻ നൽകിയ കത്തിൽ 30.3 .2013 രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചതായി കത്തിൽ പറയുന്നു. കരുണാകരൻ ട്രസ്റ്റിന് പകരം കണ്ണൂർ എടു (EDU) പാർക്കി ന്റെ പേരിൽ രജിസ്റ്റർ ചെയ്തു തരണം എന്നാണ് ആവശ്യപ്പെട്ടത്.എടു (EDU) പാർക് രജിസ്റ്റർ ചെയ്തത്
22.3.2013 അണ്.
ആറോളം കോൺഗ്രസ് നേതാക്കന്മാർ ഉൾപ്പെടുന്ന കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ സ്കൂൾ വാങ്ങിച്ചാൽ ഇതിൻറെ അവകാശം കോൺഗ്രസിൽ വന്നു പെടുന്നത് ഒഴിവാക്കാനും തൻറെ സ്വന്തം ഇഷ്ടത്തിന് ഇത് കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് സുധാകരൻ ഉൾപ്പെടുന്ന മൂന്ന് ഡയറക്ടർമാർ മാത്രമുള്ള കണ്ണൂർ എടു (EDU) പാർക് രജിസ്റ്റർ ചെയ്തത്.
കെ കരുണാകരൻ റെയും കോൺഗ്രസ്സിനെയും പേര് ഉപയോഗപ്പെടുത്തി മാത്രമേ 20 കോടിയോളം ഓളം വരുന്ന ഷെയർ സംഖ്യ പിരിച്ചെടുക്കുവാൻ സാധിക്കുകയുള്ളൂ എന്നതിനാലാണ് പണപ്പിരിവു കൾ പൂർത്തിയാകുന്നതുവരെ ട്രസ്റ്റിനെ ഉപയോഗപ്പെടുത്തിയത്, ഇതിനുശേഷം കോൺഗ്രസ് നേതാക്കളെയും ട്രസ്റ്റിനെ യും ഒഴിവാക്കുക ആയിരുന്നു.
താഴെപ്പറയുന്ന സംശയകരമായ ചോദ്യങ്ങൾക്ക് കെ സുധാകരൻ എംപി ഉത്തരം നൽകുമോ?
1. കെ കരുണാകരൻ ട്രസ്റ്റിൽ ഉൾപ്പെടുന്ന കോൺഗ്രസ് നേതാക്കളുടെ തീരുമാനപ്രകാരം ആണോ? കണ്ണൂർ എടു (EDU) പാർക് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്?
2. മേൽ ട്രസ്റ്റിൻറെ തീരുമാനപ്രകാരം ആണോ?
കണ്ണൂർ എടു (EDU) പാർക്കി ന്റെ പേരിൽ സ്കൂൾ രജിസ്റ്റർ ചെയ്തു തരാൻ ആവശ്യപ്പെട്ടുകൊണ്ട് രാജ കുടുംബത്തിനു, ട്രസ്റ്റിന്റേ പേരിൽ കെ സുധാകരൻ എംപി 30.4.13 ന് കത്തു നൽകിയത്.
3. മേൽ ട്രസ്റ്റിലെ അംഗങ്ങളായ കോൺഗ്രസ് നേതാക്കളെ എന്തുകൊണ്ടാണ് കണ്ണൂർ എടു (EDU) പാർക് ഡയറക്ടർബോർഡിൽ ഉൾപ്പെടുത്താതെ ഇരുന്നത്?
4. ചിറക്കൽ രാജാസ് ഹൈസ്കൂളും സ്ഥലവും വാങ്ങിക്കുന്നതിന് പിരിച്ചെടുത്ത ഷെയർ സംഖ്യ എത്ര ആയിരുന്നു എന്നും ,പ്രസ്തുത സംഖ്യ എന്തു ചെയ്തുവെന്നും, ഒരു പൊതുപ്രവർത്തകനായ സുധാകരൻ എംപി കോൺഗ്രസ് പ്രവർത്തകരെ എങ്കിലും ബോധ്യപ്പെടുത്തുമോ?
5. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി കെട്ടിടനിർമ്മാണത്തിന് ഇതുവരെയായി എത്ര തവണ പിരിവ് നടത്തി എന്നും ,എത്ര രൂപ പിരിച്ചു കിട്ടിയെന്നും , ഒമ്പതുവർഷമായി നടക്കുന്ന കെട്ടിട നിർമ്മാണ പിരിവ് നിർത്തി എപ്പോൾഇത് ഉദ്ഘാടനം ചെയ്യുമെന്നും കോൺഗ്രസ് പ്രവർത്തകരെ ഇനിയെങ്കിലും കെട്ടിട നിർമാണ കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ താങ്കൾ അറിയിക്കുമോ?
എന്ന്
ജില്ലയിലെ
പ്രതികരിക്കുന്ന
കോൺഗ്രസ്
പ്രവർത്തകർ