ചെറുകുടലിൻ്റെ നീളം ഒന്നര കിലോമീറ്ററെന്ന് ചാണ്ടി ഉമ്മൻ; ട്രോളുകളുടെ പ്രവാഹം

ചാണ്ടി ഉമ്മന്റെ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചെറുകുടലിന് ഒന്നര കിലോമീറ്ററോളം നീളമുണ്ടെന്നുള്ള പുതിയ കണ്ടുപിടിത്തമാണ് വീഡിയോയിലൂടെ ചാണ്ടി ഉമ്മന്‍ നടത്തിയിരിക്കുന്നത്. വസ്തുതാ വിരുദ്ധമായ ഈ പ്രസ്താവനക്കെതിരെ ഇപ്പോള്‍ ട്രോളുകളുടെ പ്രവാഹമാണ്.

യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യന്റെ ചെറുകുടലിന്റെ നീളം 6 മുതല്‍ 7 മീറ്റര്‍ വരെയാണ് പിന്നെ ചാണ്ടി ഉമ്മന് എവിടെ നിന്നാണ് ഒന്നര കിലോമീറ്റര്‍ എന്ന അളവ് കിട്ടിയതെന്നും വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളും ഫേസ്ബുക് പോസ്റ്റുകളും ചോദിക്കുന്നു. ഒന്നര കിലോമീറ്ററാണ് ചെറുകുടലിന്റെ നീളം എന്നാല്‍ ഭക്ഷണം കഴിക്കാതെ അപ്പയുടെ ചെറുകുടല്‍ 300 മീറ്ററായി ചുരുങ്ങി പോയെന്നാണ് ചാണ്ടി ഉമ്മന്‍ പ്രസംഗത്തില്‍ പറയുന്നത്. നാക്ക് പിഴയാണോ, അതോ തെറ്റിദ്ധാരണയാണോ സംഭവിച്ചത് എന്ന് അറിയില്ലെങ്കിലും ചാണ്ടി ഉമ്മന്റെ പ്രസംഗത്തിനെതിരെ നിരവധി ട്രോളുകളാണ് പുറത്തുവന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതുപ്പള്ളിക്കാര്‍ക്ക് തെറ്റ് പറ്റിയെന്ന് ഉറപ്പായെന്നും, പുതുപ്പള്ളിക്കാരെ പറഞ്ഞാല്‍ മതി ഇനി എന്തെല്ലാം കേള്‍ക്കാന്‍ കിടക്കുന്നുവെന്നും തുടങ്ങി കമന്റുകളും ട്രോളുകളും അങ്ങനെ നീണ്ടു കിടക്കുന്നു.

Top