സരിത ലൈംഗിമായി ഉപയോഗിച്ചെന്ന് ആരോപണമുള്ള നേതാക്കന്മാരുടെ വീടുകളില്‍ പ്രശ്‌നം രൂക്ഷം ..?

കെച്ചി: സോളാറിലൂടെ പുറത്ത് വന്ന ലൈംഗിക പീഡന ഭുതം കോൺഗ്രസിനെ മൊത്തമായി വിഴുങ്ങുകയാണ്.  സോളാര്‍ അന്വേഷകമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആരോപണ വിധേയരായവരുടെ കുടുംബങ്ങളിലും പൊട്ടിത്തെറിയെന്ന് സൂചന. നേരത്തെ സരിതയുടെ ആദ്യ കത്ത് പുറത്തായപ്പോള്‍ ബ്ലാക്ക് മെയില്‍ ഗുണ്ടാ രാഷ്ട്രീയമെന്ന് പ്രതിരോധിച്ച നേതാക്കളുടെ ഭാര്യമാര്‍ ആരും തന്നെ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായി ഒരു ദിവസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികരിക്കാന്‍ തയാറായില്ല. നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ആദ്യം പ്രതിരോധിക്കാനെത്തിയത് ഭാര്യ മറിയാമ്മ ഉമ്മനായിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഒരു പ്രതികരണത്തിനും ഇവര്‍ തയാറായിട്ടില്ല.

ഗുരുതര ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഭാര്യമാരെ മുന്‍ നിര്‍ത്തി പ്രതിരോധിക്കാന്‍ ഇതുവരെ ഒരു കോണ്‍ഗ്രസ് നേതാവും തയാറായിട്ടില്ല. ഇതു വ്യക്തമാക്കുന്നത് സോളാര്‍ വിവാദം കോണ്‍ഗ്രസ് നേതാക്കളുടെ കുടുംബങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ്. നേരത്തെ ജോസ് കെ മാണിയുടെ പേര് സരിത കത്തിലൂടെ പുറത്തുവിട്ടപ്പോള്‍ പൂര്‍ണ പിന്തുണയുമായി എത്തിയ ഭാര്യ നിഷാ ജോസും പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും മൗനം തുടരുകയാണ്. നേരത്തെ സരിത പുറത്തുവിട്ട കത്തില്‍ ജോസ് കെ മാണിക്കെതിരെ ആരോപണം ഉന്നയിച്ചതോടെ ഫേസ്ബുക്കിലാണ് പിന്തുണയുമായി നിഷ എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ആരോപണം അടിസ്ഥാനരഹിതമാണ്. വിശ്വാസവും ബഹുമാനവും ഒരു പുരുഷനും സ്ത്രീക്കും വാങ്ങാന്‍ സാധിക്കില്ല, സൗജന്യമായി ലഭിക്കുകയുമില്ല. സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും കൈവരിക്കണം. തന്റെ ഭര്‍ത്താവ് ജോവിന് കുടുംബത്തിന്റെയും മറ്റും സഹകരണവും ആദരവും ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വബോധമുള്ളവര്‍ ഈ ആരോപണം വിശ്വസനീയമാകില്ല. സ്വന്തം കപടത മറച്ചുവെക്കാന്‍ മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നത് ലജ്ജാകരമാണ്. ഈ പരിപ്പ് ഇവിടെ വേവില്ലെ’ന്നും നിഷ ജോസ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് വന്ന് ഒരു ദിവസം കഴിഞ്ഞിട്ടും ഇവര്‍ മൗനം തുടരുകയാണ്. ഹൈബി ഈഡനും ആര്യാടന്‍ മുഹമ്മദിനും കെസി വേണുഗോപാലിനും തിരുവഞ്ചൂരിനും പിന്തുണയുമായി ഇതുവരെ കുടുംബാംഗങ്ങള്‍ രംഗത്ത് എത്തിയിട്ടില്ലന്നതും ശ്രദ്ധേയമാണ്.

Top