വിവരാവകാശ നിയമപ്രകാരം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സമീപിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിവരാവകാശ പ്രകാരം റിപ്പോര്‍ട്ട് കിട്ടുന്നതിന് ശ്രമം നടത്തുമെന്ന് ഇങ്ങനെ ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്നുമാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. കൊച്ചിയില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. സോളാര്‍ കേസ് നിയമപരമായി നേരിടും. നിയമപരമായി നേരിടാമെന്ന ആത്മവിശ്വാസമുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സോളാര്‍ റിപ്പോര്‍ട്ട് നല്‍കാത്തത് സാമാന്യനീതിയുടെ നിഷേധമാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. റിപ്പോര്‍ട്ട് എന്താണെന്ന് മനസിലായാലെ തുടര്‍നടപടികള്‍ സാധ്യമാകൂ. ഇത് നല്‍കാത്തത് ദുരൂഹമാണെന്നും മുന്‍മുഖ്യമന്ത്രി ആരോപിച്ചു.
വിവരാവകാശ പ്രകാരം സോളാര്‍ റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായിയെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി; കേസിനെ നിയമപരമായി നേരിടും
Tags: solar case