കൊച്ചി:സോളാർ വിവാദം പുതിയ തലത്തിലേക്ക് .സി.പി.എമ്മിലും സോളാർ വിഭാഗീയത സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ..സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഴുവന്‍ വാങ്ങിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബലാല്‍സംഗം ഉള്‍പ്പെടെ ചുമത്തി കേസെടുക്കാന്‍ തീരുമാനിച്ചതെന്ന് ദേശീയ ദിനപത്രമായ ദ സ്റ്റേറ്റ്‌സ്മാന്‍. അന്വേഷണ പ്രഖ്യാപനം വേങ്ങര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയതാണ്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളിലായിരുന്ന മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കും 1,073 പേജുള്ള റിപ്പോര്‍ട്ട് വായിക്കാനുള്ള സമയം പോലും കിട്ടിയില്ല. ഒക് ടോബര്‍ 11ന് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഉത്തരവിറങ്ങിയില്ല. നിയമസഭയില്‍ റിപ്പോര്‍ട്ട് വയ്ക്കും മുമ്പ് പ്രസിദ്ധീകരിക്കുന്നതിന് നിയമതടസം ഇല്ലാതിരുന്നിട്ടും അതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന് അനുകൂലമായ കാര്യങ്ങള്‍ മാത്രം മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് നിയമസഭാ ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ദേശീയതലത്തില്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനൊപ്പം ചേരണമെന്ന സിപി.എം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടിനെതിരെ പ്രകാശ് കാരാട്ടും പിണറായി വിജയനും മറ്റ് കേരള നേതാക്കളും കേന്ദ്രകമ്മിറ്റിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അതും സോളാര്‍ റിപ്പോര്‍ട്ടും തമ്മില്‍ ബന്ധമുണ്ടെന്നാണ് വരികള്‍ക്കിടയിലൂടെ സ്‌റ്റേറ്റ്‌സ്മാനിലെ വാര്‍ത്ത പറയുന്നത്. കോണ്‍ഗ്രസ് ബന്ധത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് സി.പി.എം കേരള ഘടകമാണ്. കോണ്‍ഗ്രസുമായി കൂട്ടുകൂടിയാല്‍ കേരള രാഷ്ട്രീയത്തില്‍ എന്ത് പറഞ്ഞ് നില്‍ക്കുമെന്ന് സംസ്ഥാന നേതൃത്വം ചോദിക്കുന്നു. മാത്രമല്ല ബി.ജെ.പിക്ക് അത് ആയുധമാവുകയും ചെയ്യുമെന്നും ഇവര്‍ വിലയിരുത്തുന്നെന്ന് സ്റ്റേറ്റ്‌സ്മാന്‍ പറയുന്നു.
അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടികള്‍ വൈകിപ്പിക്കണമെന്ന് യച്ചൂരി പിണറായി വിജയനോട് നിര്‍ദ്ദേശിച്ചതായി സൂചനയുണ്ട്. അതിന്റെ ഭാഗമായാണ് വീണ്ടും നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അറിയുന്നു. എ.കെ ആന്റണി ഉള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ യച്ചൂരിയുമായി ആശയവിനിമയം നടത്തിയെന്നും അറിയുന്നു. ഇതേ തുടര്‍ന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് അസംബ്ലിയില്‍ വയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചതെന്നറിയുന്നു. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ധവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ചീഫ് സെക്രട്ടറി കെ.എം എബ്രഹാം പരാതിക്കാരനാകാനില്ലെന്ന് അറിയിച്ചതോടെ സര്‍ക്കാരിന് തിരിച്ചടിയായി. ഇതോടെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തയ്യാറാക്കിയ കരട് അന്വേഷണ ഉത്തരവ് ഫ്രീസറിലായി.