സോളാര്‍ കേസില്‍ ഏറ്റവും പ്രധാന്യമുളള രണ്ട് കാര്യങ്ങള്‍ ‘സാമ്പത്തിക അഴിമതിയും’ ‘ലൈംഗിക അഴിമതിയും’. സാമ്പത്തിക അഴിമതിയില്‍, സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ നയത്തെ പിന്‍പറ്റി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസടക്കം എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളേയും ദുരുപയോഗം ചെയ്ത്, പതിനായിരം കോടിയോളം രൂപ തട്ടിയെടുത്ത കഥ, സിന്‍ട്രല്ല കഥകളെക്കാളും അതിശയിപ്പിക്കുന്നത്.
”സാമ്പത്തിക അഴിമതി പുതിയ കാര്യമല്ല. അതിന് പിന്നില്‍ ശിപായി മുതല്‍ കേന്ദ്രമന്ത്രിമാരുടെ വരെ സാന്നിധ്യം തെളിവ് ശേഖരണ ഘട്ടത്തില്‍ സാക്ഷികള്‍ പറഞ്ഞതും ബോധ്യപ്പെടുത്തിയതും ബോധ്യപ്പെട്ടതും ആണ്. ‘ലൈംഗിക അഴിമതി’,,ഇതിലാണ് കേരളം ഇനിയും ഞെട്ടുന്ന വിവരങ്ങള്‍ പുറത്ത് വരാനുളളത്.
സോളാര്‍ കേസ് ജനശ്രദ്ധയില്‍ സ്വാധീനം ഉറപ്പിക്കുന്നത് സാമ്പത്തിക തട്ടിപ്പ് എന്ന നിലയില്‍ മാത്രമല്ല. മറിച്ച് അതിനെക്കാള്‍ എറെ, ‘ലൈംഗിക’ ആരോപണത്തില്‍ നിന്നാണ്. ആരോപണം ഉന്നയിച്ച വ്യക്തി അന്ന് അറിയപ്പെട്ടത് വ്യവസായി ഡോ.ബി.ആര്‍ നായര്‍ എന്ന പേരില്‍. പിന്നീട് അദ്ദേഹം ഇന്നത്തെ ബിജു രാധാകൃഷ്ണനായി. തന്റെ ഭാര്യയ്ക്കും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിക്കും അവിഹിത ബന്ധമുണ്ട് എന്നായിരുന്നു പരാതി. പരാതി മാത്രമല്ല, മന്ത്രിയുടെ വീട്ടിലെത്തി തല്ലുണ്ടാക്കുകയും ചെയ്തു. ഡോ.ബി.ആര്‍ നായര്‍ മാത്രമല്ല പരാതി ഉന്നയിച്ചത്. മന്ത്രിയുടെ ഭാര്യയും. ഇരുവരുടേയും പരാതി വെറും വാക്കാല്‍ അല്ലായിരുന്നു. നിശ്ചല ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച്. മന്ത്രിയുടെ ഭാര്യ തെളിവുകള്‍ കാണിച്ചതും സമര്‍പ്പിച്ചതും അന്നത്തെ ചീഫ് വിപ്പിനെ. ഡോ.ബി.ആര്‍ നായര്‍ എന്ന ബിജുരാധാകൃഷ്ണന്‍ തെളിവുകള്‍ കാട്ടിയതും സമര്‍പ്പിച്ചതും ഒരു കോണ്‍ഗ്രസ് എം പിയെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും. ഭര്‍ത്താവിന്റെ അവിഹിത സിഡി ഭാര്യയും, ഭാര്യയുടെ അവിഹിത സിഡി ഭര്‍ത്താവും ആദ്യം കാണിച്ചത് തങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടവരെ. ലക്ഷ്യം, പ്രശ്‌നം രമ്യമായി പരിഹരിച്ച് മുന്നോട്ട് പോവുക. നിശ്ചലവീഡിയോ തെളിവുകളെ കുറിച്ച്, കാണിച്ചവരും കണ്ടവരും നിഷേധിക്കാത്തതിനാലും പരസ്യമായി അംഗീകരിച്ചതിനാലും പ്രശ്‌നം രമ്യതയില്‍ പരിഹരിക്കുക മാത്രം ലക്ഷ്യമായിരുന്നതിനാലും സിഡി കൃത്രിമമായി ഉണ്ടാക്കാത്ത യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യത്തില്‍ എന്തിനാണ് ഇന്ന് ഇത്ര സംശയം!!!!???
സരിതയുടെ സന്തോഷ ഭാവത്തിലെ ഉച്ചിമുതല്‍ പെരുവിരല്‍ വരെ ചെരിച്ചും വളച്ചും ഉളള നഗ്‌നമേനി നിശ്ചലവിഡിയോ ദൃശ്യങ്ങള്‍ ആയി പുറത്തുവിട്ടത് ആര്? അതൊക്കെ കൃത്രിമം ആണെന്ന് ആര്‍ക്കും വാദമില്ല. വീഡിയോ കണ്ട ലോകര്‍ മുഴുവന്‍ ചോദിച്ചു അപ്പുറത്ത് ആരൊക്കെ? അത് ചോദിച്ചവരുടെ കൂറ്റമല്ല. അങ്ങനെ ആയിരുന്നു വീഡിയോയുടെ സ്വഭാവം. അപ്പൂറത്തുണ്ടായവര്‍ ആരൊക്കെ? വസ്തുതകളും സാഹചര്യങ്ങളും മനസിലാക്കി വിലയിരുത്തിയാല്‍ ബിജു രാധാകൃഷ്ണന്‍ പറയുന്ന ലൈംഗിക സിഡികള്‍ നിലവിലുണ്ട്. തര്‍ക്കം ഒരുകാര്യത്തില്‍ മാത്രം. ”ഞാന്‍ ഇല്ല, നീ ഉണ്…”എന്നതില്‍.
ഉന്നതര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നും ബലിയാടാകാന്‍ തന്നെ കിട്ടില്ലെന്നും ആദ്യം ഭീഷണി മുഴക്കിയത് സരിത. ആരൊക്കെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്ന് കാട്ടി ഇരുപത്തിമൂന്ന് പേജുളള കത്ത് എഴുതിയതും സരിത. കത്തിലെ ആരോപണങ്ങള്‍ക്ക് കൃത്യമായ നിശ്ചലവീഡിയോ തെളിവുണ്ടെന്ന് പറഞ്ഞതും സരിത. പിന്നീട് സാമ്പത്തിക നേട്ടത്തിന് കത്തും തെളിവുകളും പലര്‍ക്കായി വീതം വച്ച് നല്‍കിയതും സരിത. സരിതയുടെ കത്തും തെളിവുകളും കണ്ടു എന്ന് പരസ്യമായും വ്യംഗ്യാര്‍ത്ഥത്തലും പത്രസമ്മേളനങ്ങളിലും മറ്റും പറഞ്ഞവരില്‍ മുന്‍ ചീഫ് വിപ്പ് , മുന്‍ മന്ത്രിയും ഒരു പാര്‍ട്ടിയുടെ നിലവിലെ ചെയര്‍മാനും, നിലവിലെ കെ പി സി സി പ്രസിഡന്‍ഡിന്റേയും മുന്‍ കെ പി സി സി പ്രസിഡന്റും നിലവില്‍ മന്ത്രിയുമായ ആളുടേയും മനസാക്ഷി സൂക്ഷിപ്പ്കാരില്‍ രണ്ടുപേര്‍ , മുന്‍ ആഭ്യന്തര മന്ത്രി. ഡി വൈ എസ് പി തൊട്ട് മുകളില്‍ റാങ്കുളള നാല് പോലീസ് ഉദ്യോഗസ്ഥര്‍ , മുന്‍ കേന്ദ്രമന്ത്രി, മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട മന്ത്രി. രഹസ്യമായി സമ്മതിക്കുന്നവരില്‍ പ്രമുഖരായ രണ്ട് വ്യവസായ ഗ്രൂപ്പുകളും. ഇവരാണത്രേ സാമ്പത്തിക പരാധീനത ഇല്ലാതാക്കാന്‍ സരിതയെ സഹായിക്കുന്നത് എന്നാണ് ഇവരുടെ അവകാശവാദം. അപ്പോള്‍ ലൈംഗിക സിഡികള്‍ ഇല്ലെന്ന് എങ്ങനെ വാദിക്കാനാകും.
സരിതയും ബിജുരാധാകൃഷ്ണനും വ്യവസായ പങ്കാളികള്‍ മാത്രമല്ല ദമ്പതികള്‍ ആയിരുന്നു എന്നാണ് അവര്‍ തന്നെ അവകാശപ്പെടുന്നത്. അടുപ്പക്കാരായ പ്രമുഖര്‍ക്ക് മുന്നില്‍ മുന്‍ മന്ത്രി ഭാര്യ പരാതി പറയാനുപയോഗിച്ച നിശ്ചല ദൃശ്യം ഒഴിവാക്കിയുളള സിഡിയുംബിജുരാധാകൃഷ്ണന്‍ പരാതി പറയാനുപയോഗിച്ച സിഡിയും ഒരേ തരമാണ്. അതായത് ഭാര്യ സരിതയുടെ ശേഖരത്തില്‍ നിന്നും ബിജു കണ്ടെടുത്ത് നല്‍കിയ സിഡി. ആരോപണത്തിന് കാരണമായ എല്ലാ വേഴ്ചകളും നടക്കുന്നത് ഈ സംഭവത്തിനും മുമ്പാണ്. മുന്‍ മന്ത്രിയും സരിതയും ഉള്‍പ്പെട്ട സിഡി ബിജു കണ്ട് പകര്‍ത്തിയെങ്കില്‍ മറ്റു ചിത്രങ്ങള്‍ ബിജുവിന് അപ്രാപ്യമാകുന്നതെങ്ങനെ?
സരിതയും ബിജുവും കൂട്ട് കച്ചവടമാണ് നടത്തിയത്. അപ്പോള്‍ സരിത പറയുന്ന കാര്യങ്ങള്‍ മാത്രം വിശ്വസിക്കുന്നതെങ്ങനെ? അങ്ങനെ ആയിരിക്കണമെന്ന് സരിത സംരക്ഷിക്കുമെന്ന് ഉത്തമ ബോധ്യമുളളവര്‍ക്ക് വാദിക്കാം. പക്ഷേ സത്യം ചികയുന്നവര്‍ക്ക് കൂട്ട് കച്ചവടക്കാരന്‍ പറയുന്നതും ശ്രദ്ധിക്കേണ്ടി വരും. അത് ശ്രദ്ധയിലേക്ക് കൊണ്ട് വരികയും മറ്റുളളവരെ പ്രേരിപ്പിക്കുകയും ചെയ്യുമ്പോള്‍ സരിതയും വിശ്വാസികളും ഹാലിളകുന്നതെന്തിന്? സരിതയും ബിജുവും മത്സരിച്ച് വിലപറയുന്നത് സര്‍ക്കാര്‍ അധപന്റേയും അംഗങ്ങളുടേയും മാനത്തെ ആണ്. അപമാനം തോന്നുന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ ‘മാനനഷ്ടകേസ്’ എന്നൊരു വകുപ്പ് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല?
സോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ട അവിഹിത ബന്ധം സ്ഥിരീകരിക്കുന്ന തെളിവുണ്ടെന്ന് വെറുതെ വിളിച്ച് പറയാന്‍ മാത്രം മണ്ടനല്ല ബിജു. അത് താല്‍ക്കാലിക ലാഭത്തിനുളള പൊളളയായ ആരോപണം മാത്രമായി അധപതിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മറ്റാരെക്കാളും നന്നായി അറിയുന്നതും ബിജുവിന് തന്നെ. കൊലക്കേസ് പ്രതിയായിരിക്കെ രാജ്യത്തെ പാര്‍ലമെന്റ് അംഗത്തേയും മുഖ്യമന്ത്രിയേയും സന്ദര്‍ശിച്ച് മണിക്കൂറോളം കൂടിക്കാഴച നടത്തിതയെന്ന് അവരെക്കൊണ്ട് സമ്മതിപ്പിച്ച മിടുക്കന്‍.
ഈ കുറിപ്പിലെ വീഡിയോ ക്ലിപ്പിങ്ങുകള്‍ അടങ്ങിയ തെളിവുകള്‍ അടുത്തറിഞ്ഞവരുടെ പട്ടിക സൂക്ഷ്മമായി വിലയിരുത്തിയാല്‍ ആരാണ് ബിജുവിനെക്കൊണ്ട് സോളാര്‍ കമ്മീഷനില്‍ കാര്യങ്ങള്‍ വിളിച്ച് പറയിക്കുന്നതെന്ന് മനസിലാകും. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന എന്ന് മുഖ്യമന്ത്രി പറയുമ്പോഴും പ്രതിപക്ഷത്തെ അദ്ദേഹം പേരെടുത്ത് പറയാത്തതും ശ്രദ്ധേയം.
ബിജു രാധാകൃഷ്ണന്‍ പറയുന്ന തെളിവുകള്‍ തേടി തമിഴ്‌നാട്ടിലൊന്നും അലയേണ്ട കാര്യമില്ല. കൊല്ലത്തെ ഒരു ഷഡ്യൂള്‍ ബാങ്കിന്റെ ലോക്കറില്‍ തെളിവുകളുടെ ഒരു കോപ്പി ഭദ്രം. ബിജുവിനിത് അറിയില്ലായിരിക്കാം. വ്യവസായ ഗ്രൂപ്പുകളുടെ ജോയിന്റ് കസ്റ്റോഡിയനില്‍. സോളാര്‍ കേസില്‍ ശക്തമായ അന്വേഷണമുണ്ടാകേണ്ടത് ‘ലൈംഗിക അഴിമതിയിലാണ്’ എന്നാല്‍ ഇനിയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുമെന്ന് ഉറപ്പ്.
(എസ്.വി പ്രദീപ് – കൈരളി ചീഫ് സബ്എഡിറ്റര്‍ ആണ് ലേഖകന്‍) ഫോണ്‍ നമ്പര്‍: 9495827909