തിരുവനന്തപുരം :സോളര്‍ കമ്മിഷന്‍ വാദവും തെളിവെടുപ്പും പൂര്‍ത്തിയായി.സോളര്‍ കമ്മിഷന്‍ വാദവും തെളിവെടുപ്പും പൂര്‍ത്തിയാകുമ്പോള്‍ ചോദ്യം ഉയരുന്നത് ഉമ്മന്‍ ചാണ്ടി ശിക്ഷിക്കപ്പെടുമോ രക്ഷപെടുമോ എന്നായിരിക്കും . ഒരു മാസം കൂടിയാണ് കമ്മിഷന് നീട്ടി നല്‍കിയ സമയപരിധിയുള്ളത്. കമ്മിഷന്റെ തെളിവെടുപ്പ് നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. വാദവും കഴിഞ്ഞ ദിവസത്തോടെ അവസാനിച്ചു. ശേഖരിച്ച തെളിവുകള്‍ വിശകലനം ചെയ്ത് കമ്മിഷന്‍ നിഗമനങ്ങളില്‍ എത്താനും റിപ്പോര്‍ട്ട് തയ്യാറാക്കാനുമുള്ള ദിവസങ്ങളാണ് ഇനി. ഒരു മാസം കൂടിയാണ് കമ്മിഷന് അനുവദിച്ച സമയപരിധിയുള്ളത്.
റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നാല്‍ സമയം നീട്ടിച്ചോദിച്ചേക്കാം. പ്രധാന സാക്ഷിയായ സരിത നായരില്‍ നിന്നടക്കം തെളിവുകള്‍ ശേഖരിക്കാന്‍ ഉണ്ടായ കാലതാമസമാണ് കമ്മിഷന്റെ നടപടികളെ പിന്നോട്ടടിച്ചത്. പ്രതിഭാഗത്തുള്ളവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ ഉന്നയിച്ചത് പോലെയുള്ള ശക്തമായ തെളിവുകള്‍. കമ്മിഷന് ഇനിയും ലഭിച്ചിട്ടില്ല. അതേസമയം കൂടുതല്‍ വ്യക്തത വരുത്താന്‍ സോളര്‍ ഇടപാടുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണത്തിന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തേക്കുമെന്നും സൂചനയുണ്ട്.