കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ സോളാര്‍ കമ്മീഷനു മുമ്പില്‍ സമര്‍പ്പിക്കുമെന്ന് സരിതാ എസ്. നായര്‍. തന്റെ സ്വകാര്യങ്ങളും അടുത്ത ഘട്ടത്തില്‍ കമ്മിഷനു മുന്നില്‍ വെളിപ്പെടുത്തും. കമ്മീഷനില്‍ നിന്ന് ഏത് തരത്തിലുള്ള നീതിയാണ് തനിക്ക് ലഭിക്കുന്നതെന്നതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടും. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനുമായി ഒരു ഫോണ്‍ കോളിന്റെ ബന്ധം മാത്രമേയുള്ളൂ. എല്ലാ ഇടപാടുകളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നേരിട്ടാണ് നടത്തിയതെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സരിത പറഞ്ഞു.
സോളാര്‍ കേസില്‍ ആവശ്യത്തിനുള്ള തെളിവുകള്‍ കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും ക്രോസ് വിസ്താരം അടക്കമുള്ള നടപടികള്‍ കഴിഞ്ഞാന്‍ ബാക്കിയുള്ള തെളിവുകള്‍ പറുത്തുവിടുമെന്നും സരിതാ എസ്.നായര്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍. താന്‍ പറഞ്ഞതിനെ സാധൂകരിക്കാനുള്ള തെളിവുകള്‍ നല്‍കിക്കഴിഞ്ഞു. കമ്മീഷന്‍ അതു സാധൂകരിച്ചു കഴിഞ്ഞാന്‍ ബാക്കിയുള്ള തെളിവുകള്‍ പുറത്തുവിടും.
ആരോപണം ഉന്നയിക്കുന്നുവെന്ന് പറയുന്നവരുടെ ബാധ്യതയാണ് ഇത് ശരിയാണോ അല്ളേ എന്ന് പരിശോധിക്കേണ്ടത്. അവര്‍ക്ക് വേണമെങ്കില്‍ ഒരു തേഡ് പാര്‍ട്ടിയെ നിയോഗിക്കട്ടെ. അങ്ങനെ വരിയാണെങ്കില്‍ എല്ലാം തെളിയിക്കാന്‍ പറ്റുന്ന തെളിവുകള്‍ തന്‍റെ പക്കല്‍ ഉണ്ടെന്നും ക്രിമിനല്‍ അന്വേഷണമായാലും വിജിലന്‍സ് ആയാലും സി.ബി.ഐ ആയാലും താന്‍ അതിനോട് പൂര്‍ണമായും സഹകരിക്കുമെന്നും സരിത പറഞ്ഞു. പൊലീസ് അസോസിയേഷനുമായി തനിക്ക് ബന്ധമില്ല. പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍ അജിത് എന്നയാളാണ് തന്നെ വന്നു കണ്ടതെന്നും അയാള്‍ക്കാണ് താന്‍ പണം കൊടുത്തതെന്നും സരിത പറഞ്ഞു.