കൊച്ചി: തന്റെ നഗ്നദൃശ്യങ്ങള്‍ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചതിന് പിന്നില്‍ ആലപ്പുഴയിലെ ചില കോണ്‍ഗ്രസ് നേതാക്കളാണന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ സോളാര്‍ കമ്മിഷന് മുന്പാകെ വെളിപ്പെടുത്തി. ഇതു സംബന്ധിച്ച പരാതിയില്‍ കേസന്വേഷണം നേതാക്കളിലെത്തിയെങ്കിലും സ്വാധീനം കാരണം അന്വേഷണം നിലച്ചു പോയെന്നും സരിത പറഞ്ഞു.
എ.പി.അബ്ദുള്ളക്കുട്ടിയെ കുറിച്ച് താന്‍ മുന്പ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും സരിത സോളാര്‍ കമ്മീഷന് മുന്നില്‍ സരിത പറഞ്ഞു.സോളാര്‍ ബിസിനസിലെ തകര്‍ച്ചക്ക് കാരണം രാഷ്ട്രീയക്കാരുടെ മുതലെടുപ്പാണോ എന്ന് പറയാന്‍ കഴിയില്ല. ഹൈബി ഈഡന്‍ എം.എല്‍.എയുമായി സോളാര്‍ ബിസിനസ് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. മറ്റ് കാര്യങ്ങളാണ് സംസാരിച്ചത്. അത് വെളിപ്പെടുത്താനാവില്ല.
പത്തനംതിട്ടയിലെ എം.പി ആന്റോ ആന്‍ണിയെ തനിക്ക് നേരിട്ട് പരിചയുണ്ടെന്നും സരിത പറഞ്ഞു. പൊലീസ് അസോസിയേഷന്‍ തന്നോട് നാല്‍പ്പത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍, സാന്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 20 ലക്ഷം രൂപയേ നല്‍കിയുള്ളൂവെന്നും സരിത പറഞ്ഞു.കെ.പി.സി.സി ജനറല്‍ സെക്രട്ടറി തന്പാനൂര്‍ രവിയ്ക്കെതിരെ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സരിത വ്യക്തമാക്കി.