കൊച്ചി:കേരള രാഷ്ട്രീയത്തെ കുലുക്കിയ സരിത വീണ്ടും വാര്‍ത്തകളില്‍ ..കോടികളുടെ തട്ടിപ്പിനു പിടിയിലായ സരിതയുടെ കുടുംബം ആകെ സ്കഷ്ടപ്പാടിലുമാണെന്ന് അമ്മ ഇന്ദിര എസ്. നായര്‍ സോളാര്‍തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി. സരിത വനിതാ ജയിലില്‍നിന്നു കൈമാറിയ കത്തില്‍ സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട കഷ്ടതകളെക്കുറിച്ചാണു പറഞ്ഞിരുന്നതെന്നു സരിതയുടെ അമ്മ സരിത എഴുതിയ കത്ത് വായിച്ചിട്ടുണ്ട്. ബിജു രാധാകൃഷ്ണന്റെ സോളാര്‍ ബിസിനസ് താത്പര്യങ്ങള്‍ മൂലം ശാരീരികമായും മാനസികമായും വളരെയേറെ കഷ്ടത സരിതയ്ക്ക് ഉണ്ടായിരിക്കാമെന്നാണു താന്‍ പിന്നീടു മനസിലാക്കിയതെന്നും അവര്‍ പറഞ്ഞു.
സരിതയുടെ വാക്ചാതുര്യം മനസിലാക്കി ബിജു രാധാകൃഷ്ണന്‍ ബിസിനസിനു വേണ്ടി അവരെ ഉപയോഗിക്കുകയായിരുന്നു. സരിതയും ബിജുവുമായി ബിസിനസ് സംബന്ധമായ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. രണ്ടര വര്‍ഷത്തോളം ബിസിനസ് നല്ല രീതിയിലാണു നടന്നിരുന്നത്. പിന്നീടു ബിജു പണം വകമാറ്റി ചെലവഴിച്ചതോടെയാണു ബിസിനസ് തകര്‍ന്നത്. ഉദ്ദേശം ആറു കോടി രൂപയുടെ ബാധ്യത ആ സമയം സരിതയ്ക്ക് ഉണ്ടായിരുന്നുവെന്ന് ഇന്ദിര പറഞ്ഞു. സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും തന്റെ കുടുംബവുമായുള്ള ബന്ധം ഉലഞ്ഞിരിക്കുകയാണ്. കോടതികളില്‍ തങ്ങള്‍ക്കുവേണ്ടി സ്ഥിരമായി ഹാജരാകുന്നതില്‍ അദ്ദേഹം മുടക്കം വരുത്തിയതാണു കാരണം. എന്നാലും ചില കേസുകളില്‍ ഫെനി ഹാജരാകാറുണെ്ടന്നും അവര്‍ പറഞ്ഞു.
സരിത ജയിലില്‍ കിടക്കുന്നപ്പോള്‍ അവര്‍ ഉള്‍പ്പെട്ട കേസുകളില്‍ കോടതികളില്‍ ഹാജരായി പണം കൊടുത്ത് കേസുകള്‍ സെറ്റില്‍ ചെയ്യുന്നതിനുള്ള തുക തന്റെയും സരിതയുടെയും സുഹൃത്തുക്കളില്‍നിന്നാണ് കണെ്ടത്തിയത്. അവര്‍ നേരിട്ട് ഫെനി ബാലകൃഷ്ണന്റെ കൈവശമാണ് ആവശ്യമായ തുക നല്‍കിയിരുന്നത്. അങ്ങനെ എത്ര തുക ഫെനിയുടെ കൈവശമെത്തിയെന്നും എത്ര ചെലവഴിച്ചെന്നും തനിക്കറിയില്ല. കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ, ബാലകൃഷ്ണപിള്ള എന്നിവരെ വ്യക്തിപരമായി അറിയില്ല. ശരണ്യാ മനോജ്, പ്രദീപ് കുമാര്‍ എന്നിവര്‍ തന്റെ വീട്ടില്‍ വന്നിട്ടുണ്ട്. പ്രദീപ് കുമാറിനെ അഞ്ചാറു വര്‍ഷമായി അറിയാം. ഗണേഷ്കുമാര്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറിയായ പ്രദീപ് കുമാര്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ തന്നോടൊപ്പം വന്നിരുന്നു. പ്രദീപ് കുമാര്‍ താന്‍ സരിതയെ കണ്ടു സംസാരിച്ച് ഇറങ്ങിയതിനു ശേഷം അഞ്ചു മിനിറ്റ് സരിതയെ കണ്ടു സംസാരിച്ചിരുന്നു.
ഇപ്പോള്‍ സരിത രണ്ടു മൂന്നു സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. ആ സമ്പാദ്യംകൊണ്ടാണു കുടുംബം ജീവിച്ചുപോകുന്നത്. തിരുവനന്തപുരത്തു മുട്ടടയില്‍ വാടകവീട്ടിലാണു താനും സരിതയും സരിതയുടെ രണ്ടു മക്കളും തന്റെ ഭര്‍ത്താവിന്റെ അമ്മയും താമസം. തന്റെ ഇളയ മകളും സാമ്പത്തികമായി സഹായിക്കുന്നുണെ്ടന്നു ജസ്റ്റീസ് ജി. ശിവരാജന്‍ മുമ്പാകെ ഇന്ദിര മൊഴി നല്‍കി.