സോണിയയ്ക്ക് എതിരെ കലാപം !തു​ട​രാ​നി​ല്ലെന്ന് ​ ​സോ​ണി​യ.1999ല്‍ ശരത് പവാര്‍ ഉയർത്തിയ വെല്ലുവിളിക്ക് സാമാനം !പാ​ർ​ട്ടി​യി​ൽ​ ​പു​തി​യ​ ​ചേ​രി​തി​രി​വും ​പ​ട​ല​പ്പി​ണ​ക്കവും..കോ​ൺഗ്രസ് ന​ടു​ക്ക​ട​ലി​ൽ.ഇന്നത്തെ പ്രവർത്തകസമിതി യോഗം നിർണായകം.

ന്യുഡൽഹി:നെഹ്രുകുടുംബത്തിലെ നേതൃത്വത്തിൽ ഇരിക്കുന്ന കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് എതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ് . സോണിയയുടെ നേതൃത്വത്തെ ഇത് രണ്ടാം തവണയാണ് നേതാക്കള്‍ ചോദ്യം ചെയ്യുന്നത്. ആദ്യത്തേത് 1999ല്‍ ശരത് പവാര്‍ അടക്കമുള്ളവര്‍ ഉയര്‍ത്തിയതായിരുരന്നു. അന്നും അവര്‍ രാജി പ്രഖ്യാപിച്ചിരുന്നു. പുറത്ത് നിന്ന് നേതാവ് വന്നാലും പാര്‍ട്ടിയിലെ അധികാര കേന്ദ്രം ഗാന്ധി കുടുംബം ആയിരിക്കുമെന്ന സൂചനയും സോണിയ ക്യാമ്പ് നല്‍കുന്നുണ്ട്.

സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചുവെന്ന വാദങ്ങള്‍ കോണ്‍ഗ്രസ് തള്ളിയിട്ടുണ്ട്. എന്നാല്‍ സോണിയ തുടരണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംസ്ഥാന അധ്യക്ഷന്‍മാരും ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പദവികളില്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. താല്‍പര്യമില്ലെന്ന് ഇവര്‍ നേതാക്കളെ അറിയിച്ചു.​സ്ഥി​രം​ ​നേതൃത്വമി​ല്ലാ​തെ​ ​ ​രാ​ഷ്‌​ട്രീ​യ​ ​പ്ര​തി​സ​ന്ധി​ ​നേ​രി​ടു​ന്ന​തി​നി​ടെ,​​​ ​പാ​ർ​ട്ടി​യി​ൽ​ ​സ​മ്പൂ​ർ​ണ​ ​പൊ​ളി​ച്ചെ​ഴു​ത്ത് ​ആ​വ​ശ്യ​പ്പെ​ട്ട് ​നേ​താ​ക്ക​ൾ​ ​ക​ത്തെ​ഴു​തു​ക​യും​ ​ഇ​ട​ക്കാ​ല​ ​അ​ദ്ധ്യ​ക്ഷ​യാ​യി​ ​തു​ട​രാ​നി​ല്ലെ​ന്ന് ​സോ​ണി​യ​ ​അ​റി​യി​ക്കു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​ന​ടു​ക്ക​ട​ലി​ൽ​ ​തു​ഴ​ ​ന​ഷ്ട​മാ​യ​ ​നി​ല​യി​ൽ​ ​കോ​ൺ​ഗ്ര​സ്.​

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

​സ്ഥി​രം​ ​നേതൃത്വമി​ല്ലാ​തെ​ ​ ​രാ​ഷ്‌​ട്രീ​യ​ ​പ്ര​തി​സ​ന്ധി​ ​നേ​രി​ടു​ന്ന​തി​നി​ടെ,​​​ ​പാ​ർ​ട്ടി​യി​ൽ​ ​സ​മ്പൂ​ർ​ണ​ ​പൊ​ളി​ച്ചെ​ഴു​ത്ത് ​ആ​വ​ശ്യ​പ്പെ​ട്ട് ​നേ​താ​ക്ക​ൾ​ ​ക​ത്തെ​ഴു​തു​ക​യും​ ​ഇ​ട​ക്കാ​ല​ ​അ​ദ്ധ്യ​ക്ഷ​യാ​യി​ ​തു​ട​രാ​നി​ല്ലെ​ന്ന് ​സോ​ണി​യ​ ​അ​റി​യി​ക്കു​ക​യും​ ​ചെ​യ്ത​തോ​ടെ ​കോ​ൺ​ഗ്ര​സ്. ​ന​ടു​ക്ക​ട​ലി​ൽ​ ​ആയിരിക്കയാണ് .​​ ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​യി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​ഇ​ന്ന് ​യോ​ഗം​ ​ചേ​രാ​നി​രി​ക്കെ​യാ​ണ് ​നാ​ട​കീ​യ​ ​നീ​ക്ക​ങ്ങ​ളും​ ​പൊ​ട്ടി​ത്തെ​റി​യും.


നേ​തൃ​ത്വ​ത്തി​നെ​തി​രെ​ ​ക​ടു​ത്ത​ ​വി​മ​ർ​ശ​ന​മു​യ​ർ​ത്തി​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​മാ​രും​ ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​രും​ ​ഉ​ൾ​പ്പെ​ടെ​ 23​ ​നേ​താ​ക്ക​ൾ​ ​ചേ​ർ​ന്ന് ​ക​ത്തു​ ​ന​ൽ​കി​യ​തി​നു​ ​പി​ന്നാ​ലെ​യാ​ണ്,​ ​അ​തി​ലെ​ ​നീ​ര​സം​ ​വ്യ​ക്ത​മാ​ക്കി​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​സോ​ണി​യ​യു​ടെ​ ​നാ​ട​കീ​യ​മാ​യ​ ​അ​റി​യി​പ്പു​ണ്ടാ​യ​ത്.​ ​അ​തി​നി​ടെ,​​​ ​നേ​താ​ക്ക​ളു​ടെ​ ​ക​ത്ത് ​അ​ന​വ​സ​ര​ത്തി​ലാ​യെ​ന്നു​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​മ​റ്റൊ​രു​ ​വി​ഭാ​ഗം​ ​നേ​താ​ക്ക​ൾ​ ​കൂ​ടി​ ​രം​ഗ​ത്തെ​ത്തി​യ​ത് ​പാ​ർ​ട്ടി​യി​ൽ​ ​പു​തി​യ​ ​ചേ​രി​തി​രി​വി​നും​ ​പ​ട​ല​പ്പി​ണ​ക്ക​ത്തി​നും​ ​വ​ഴി​മ​രു​ന്നി​ടു​ക​യും​ ​ചെ​യ്തു.

സ്ഥി​രം​ ​സം​വി​ധാ​ന​മു​ണ്ടാ​കും​വ​രെ​ ​തു​ട​രാ​ൻ​ ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​സോ​ണി​യ​യോ​ട് ​അ​ഭ്യ​ർ​ത്ഥി​ച്ചേ​ക്കു​മെ​ങ്കി​ലും​ ​അ​വ​ർ​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​തീ​ർ​ച്ച​യി​ല്ലാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വി​ഷ​മ​ഘ​ട്ട​മാ​ണ് ​കോ​ൺ​ഗ്ര​സ് ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.​ ​നേ​തൃ​ത്വ​ത്തി​ലെ​ ​അ​നി​ശ്ചി​താ​വ​സ്ഥ​ ​പാ​ർ​ട്ടി​യെ​ ​ദു​ർ​ബ​ല​മാ​ക്കി​യെ​ന്നും​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​പ​രാ​ജ​യ​ങ്ങ​ൾ​ക്കും​ ​വോ​ട്ട് ​ബാ​ങ്ക് ​ചോ​ർ​ച്ച​യ്ക്കും​ ​ഇ​തു​ ​കാ​ര​ണ​മാ​യെ​ന്നും​ ​ആ​രോ​പി​ക്കു​ന്ന​താ​ണ് ​ഗു​ലാം​ന​ബി​ ​ആ​സാ​ദ്,​ ​ആ​ന​ന്ദ് ​ശ​ർ​മ്മ,​ ​ക​പി​ൽ​ ​സി​ബ​ൽ,​ ​മ​നീ​ഷ് ​തി​വാ​രി,​ ​മു​കു​ക​ൾ​ ​വാ​സ്‌​നി​ക് ​തു​ട​ങ്ങി​യ​ ​നേ​താ​ക്ക​ൾ​ ​ഒ​പ്പി​ട്ട​ ​ക​ത്ത്.​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ബി.​ജെ.​പി​ ​കൈ​വ​രി​ച്ച​ ​വ​ള​ർ​ച്ച​ ​ക​ണ്ടി​ല്ലെ​ന്നു​ ​ന​ടി​ക്കാ​നാ​കി​ല്ലെ​ന്നു​ ​പ​റ​യു​ന്ന​ ​ക​ത്ത്,​​​ ​അ​തി​നെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​നേ​തൃ​ത്വം​ ​ഒ​ന്നും​ ​ചെ​യ്തി​ല്ലെ​ന്ന് ​കു​റ്ര​പ്പെ​ടു​ത്തു​ന്നു.

കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ശ​ശി​ ​ത​രൂ​ർ​ ​എം.​പി​യും​ ​രാ​ജ്യ​സ​ഭാ​ ​മു​ൻ​ ​ഉപാ​ദ്ധ്യ​ക്ഷ​ൻ​ ​പി.​ജെ.​ ​കു​ര്യ​നും​ ​കൂ​ടി​ ​ഒ​പ്പി​ട്ട​ ​ക​ത്തി​ലെ​ ​ഉ​ള്ള​ട​ക്കം​ ​പു​റ​ത്താ​യ​തി​ൽ​ ​സോ​ണി​യ​യ്‌​ക്ക് ​ക​ടു​ത്ത​ ​അ​തൃ​പ്തി​യു​ള്ള​താ​യാ​ണ് ​സൂ​ച​ന.​ ​നേ​തൃ​സ്ഥാ​ന​ത്ത് ​തു​ട​രാ​ൻ​ ​താ​ത്പ​ര്യ​മി​ല്ലെ​ന്ന് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ക്കു​ ​മു​ൻ​പു​ത​ന്നെ​ ​സോ​ണി​യ​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കി​യ​തും,​​​ ​പ​ക​രം​ ​സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് ​മി​ണ്ടാ​തി​രു​ന്ന​തും​ ​ഈ​ ​നീ​ര​സം​ ​കാ​ര​ണ​മെ​ന്നാ​ണ് ​ക​രു​ത​പ്പെ​ടു​ന്ന​ത്.​ ​2019​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പാ​ർ​ട്ടി​ ​നേ​രി​ട്ട​ ​ക​ന​ത്ത​ ​തോ​ൽ​വി​യെ​ ​തു​ട​ർ​ന്നാ​ണ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​അ​ദ്ധ്യ​ക്ഷ​സ്ഥാ​നം​ ​രാ​ജി​വ​ച്ച​ത്.​ ​അ​തി​നു​ ​പി​ന്നാ​ലെ,​​​ ​മേ​യ് ​മാ​സ​ത്തി​ൽ​ ​ഇ​ട​ക്കാ​ല​ ​അ​ദ്ധ്യ​ക്ഷ​യാ​യി​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക് ​നി​യോ​ഗി​ക്ക​പ്പെ​ട്ട​ ​സോ​ണി​യ​യു​ടെ​ ​കാ​ലാ​വ​ധി​ ​ഇ​ക്ക​ഴി​ഞ്ഞ​ 10​ ​ന് ​പൂ​ർ​ത്തി​യാ​യി​രു​ന്നു.

സോണിയക്ക് വലിയ തോതില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇനിയും തുടരാനാവില്ലെന്നാണ് അവരുടെ നിലപാട്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ അവധി കൊടുക്കാനാണ് സോണിയയുടെ തീരുമാനം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും അവര്‍ മത്സരിക്കില്ല. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായി ചേര്‍ന്ന് അധ്യക്ഷ പദവി ഒഴിയുന്ന കാര്യം സോണിയ ചര്‍ച്ച ചെയ്തിരുന്നു.

Top