കണ്ണടയ്ക്കുന്നവര്‍ കാണട്ടെ കരുണവറ്റാത്ത ഈ മനുഷ്യരെ…പെരുന്നാളിൽ മനംനിറയുന്ന കാഴ്ച്ച …മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒന്നും കൊടുക്കേണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കേണ്ടതില്ലെന്നും ഒരു വിഭാഗം വന്‍ പ്രചരണമഴിച്ചു വിടുമ്പോള്‍ പ്രവൃത്തി കൊണ്ട് അവര്‍ക്ക് മറുപടി കൊടുക്കുകയാണ് നൗഷാദ്.
വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാംകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോള്‍ നൗഷാദ് പറഞ്ഞത് ഒന്നെന്റെ കട വരെ വരാന്‍ കഴിയുമോ എന്നായിരുന്നു.
തന്റെ കട തുറന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കുകളില്‍ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്. നൗഷാദിന്റെ പ്രവൃത്തി കണ്ട് എന്താണിത് എന്ന് പറഞ്ഞപ്പോള്‍ നൗഷാദിന്റെ മറുപടി ഇങ്ങനയൊയിരുന്നു.
‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക്
നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..’. എന്ന്. നടന്‍ രാജേഷ് ശര്‍മ്മയാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.