വിദ്യാര്‍ഥികളെ ലഹരിയിലാറാടിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടകളിലൂടെ മാരക ലഹരിയുള്ള സ്‌പ്രേ വില്‍ക്കുന്നതായി എക്‌സൈസ്‌പൊലീസ് വകുപ്പുകളുടെ മുന്നറിയിപ്പ്. പുതിയ മയക്കുമരുന്നിന് അടിമപ്പെട്ട ഏതാനും കുട്ടികളെ ചോദ്യം ചെയ്തതില്‍ നിന്നാണു പുതിയ ലഹരിവസ്തുവിനെക്കുറിച്ചു സൂചന ലഭിച്ചത്.
ഒറ്റനോട്ടത്തില്‍ പെര്‍ഫ്യൂം കുപ്പിയെന്നു തോന്നിക്കുന്നതിനാല്‍ വീട്ടുകാരോ അധ്യാപകരോ സംശയിക്കില്ലെന്നതാണ് സ്‌പ്രേ ഉപയോഗം വ്യാപകമാവാന്‍ പ്രധാന കാരണം. പലതരം പഴങ്ങളുടെ രുചിയില്‍ ലഭ്യമാകുന്ന ഈ സ്‌പ്രേ വായിലാണ് അടിക്കുകയത്രെ. കുത്തിവയ്ക്കുന്നതിനേക്കാള്‍ വേഗത്തില്‍ കുട്ടികള്‍ ഇതിന് അടിമയാകുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഈ ലഹരി ഇതിനകം എത്തിക്കഴിഞ്ഞതായി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വടക്കാഞ്ചേരിയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.


