കുലംകുത്തികൾ ആര് ?മുഖ്യമന്ത്രിയെ കുടുക്കിയത് അച്യുതാനന്ദപക്ഷക്കാർ ? മുഖ്യമന്ത്രിയെ ഒതുക്കാന്‍ മകളുടെ കമ്പനിയെ വിവാദത്തില്‍ കൂട്ടിക്കെട്ടി; വിവരം പോയത് സി.പി.എമ്മിനുള്ളില്‍ നിന്ന്.

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കിയത് കുലംകുത്തികൾ തന്നെയാണ് സൂചന .അത് പാർട്ടിക്കാരിൽ നിന്നാണ് പുറത്ത് പോയിരിക്കുന്നത് .വിവാദത്തിന്റെ കെട്ടഴിച്ചുവിട്ടത് സി.പി.എമ്മിനുള്ളില്‍ നിന്നു തന്നെയെന്നു സൂചന. സ്പ്രിംഗ്ലര്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതി മാര്‍ച്ച് മുഖ്യമന്ത്രി നേടിയിരുന്നു. ഇക്കാരണത്താല്‍ വിവാദം ഉയര്‍ന്നാലും സംഘടനാപരമായി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കാന്‍ കഴിയുമായിരുന്നില്ല.കരാര്‍ തിരക്കിട്ട് ഏല്‍പ്പിക്കുന്നതില്‍ സെക്രട്ടറിയേറ്റിലെ ചില നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി കരാര്‍ അംഗീകരിക്കുകയാണുണ്ടായത്. അക്കാരണത്താല്‍ സംഘടനാപരമായി പിണറായി കുറ്റക്കാരനാകുന്നില്ല. നിയമോപദേശം തേടാതെയും മറ്റും മുന്നോട്ടുപോയതാണ് പിന്നീട് വിവാദത്തിന് അടിസ്ഥാനമായത്.സ്പ്രിംഗ്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി ദേശീയ നേതൃത്വം രക്ഷാകവചം ഒരുക്കുകയും ചെയ്തു .

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രിയുടെ ജനപ്രീതിയും സ്വീകാര്യതയും കുത്തനെ ഉയര്‍ന്ന ഘട്ടത്തിലാണ് അതുവരെ കരാറിനെക്കുറിച്ച് ധാരണയില്ലാതിരുന്ന പ്രതിപക്ഷത്തിന് ആദ്യം വിവരങ്ങള്‍ ചോര്‍ന്നുകിട്ടിയത്. സ്പ്രിംഗ്ലര്‍ കരാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാ ലോജിക്കിന്റെ പേര് ബന്ധിപ്പിക്കാന്‍ അപ്പോഴും പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നില്ല. കിട്ടിയതാവട്ടെ അവ്യക്തമായ തെളിവുകളും. ഡേറ്റ വിവാദത്തില്‍ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രി രക്ഷപ്പെടുന്നതായി തോന്നിയ ഘട്ടത്തിലാണ് മകള്‍ വീണയുടെ കമ്പനിയെ വിവാദവുമായി കൂട്ടിക്കെട്ടിയത്. ഈ നീക്കവും പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉണ്ടായതാണെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍ എന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു.

കമ്പനിയുടെ വെബ്‌െസെറ്റ് അപ്രത്യക്ഷമായത് ദുരൂഹമാണെന്ന് ആരോപിച്ച് പി.ടി. തോമസ് എം.എല്‍.എ. രംഗത്തുവന്നെങ്കിലും ആ വിഷയം കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ ഏറ്റുപിടിച്ചില്ല. വ്യക്തമായ തെളിവുകള്‍ െകെയിലില്ലെങ്കിലും പുതിയ വിവാദത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴച്ച് പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞു. അതിനിടെ, സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ ‘ഒരുകൂട്ടര്‍’ ശ്രമിക്കുന്നുവെന്ന്, ”നാം മുന്നോട്ട്” എന്ന പരിപാടിയില്‍ പിണറായി വ്യക്തമാക്കുകയും ചെയ്തു. പ്രതിപക്ഷത്തെ നേരിട്ട് കുറ്റപ്പെടുത്താതെ നടത്തിയ ഈ പ്രയോഗം പാര്‍ട്ടിയിലെ എതിര്‍വിഭാഗത്തിന് നേരേയുള്ള ഒളിയമ്പാണെന്നാണു വിലയിരുത്തല്‍.

എന്തായാലും ഈ വിവാദത്തിൽ നിന്നും ഉടൻ തന്നെ പ്രതിപക്ഷം പിറകോട്ടു പോകും എന്നാണു നിലവിലെ സൂചനകൾ .150 വര്ഷം പാരമ്പര്യം ഉള്ള ഐ ടി കമ്പനികൾ എന്നൊക്കെ അടിസ്ഥാനരഹിതമായ പോഴത്തരം പിടി തോമസിനെപ്പോലുള്ള കോൺഗ്രസുകാർ മുന്നോട്ടു വെക്കുന്നതും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത് .സി.പി.എമ്മും പിണറായിയും ശക്തമായി മുന്നോട്ടു പോകുമ്പോൾ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് സ്കോപ്പ് കൂട്ടുകയാണ് ചില കോൺഗ്രസുകാർ എന്നും ആരോപണം ഉയർന്നുകഴിഞ്ഞു .ഡീലുകൾ അണിയറയിൽ നടക്കുന്നു എന്നും ചിലർ സോഷ്യൽ മീഡിയായിൽ പ്രതികരിക്കുന്നതിലൂടെ പുറത്ത് വരുന്നുണ്ട് .

അതേസമയം കേരളത്തിലെ ഫലപ്രദമായ കൊവിഡ് അതിജീവനം ആഗോളതലത്തിൽ പ്രകീർത്തിക്കപ്പെടുന്നത് കമ്യൂണിസ്റ്റ് ഭരണമാതൃകയെന്ന വിലയിരുത്തലോടെയാണ്. സംസ്ഥാനത്തും പിണറായിസർക്കാരിന് മികച്ച പ്രതിച്ഛായ സൃഷ്ടിക്കാനായി. ലോകത്തെ തന്നെ ഫലപ്രദമായ ബദൽ രാഷ്ട്രീയമുയർത്തിപ്പിടിക്കുന്നുവെന്ന പ്രതീതിയെ മായ്ച്ചുകളയാൻ സി.പി.എമ്മോ സി.പി.ഐയോ ആഗ്രഹിക്കുന്നില്ല. കൊവിഡ് പ്രതിരോധത്തിൽ ഇതുവരെ കേരളസർക്കാരെടുത്ത സമീപനം അപാകതയില്ലാത്തതാണെന്ന് ഇരുനേതൃത്വങ്ങളും വിലയിരുത്തുകയുമാണ്.അതിനിടയിൽ കല്ലുകടിയായെത്തിയ വിവാദം സി.പി.ഐക്കകത്ത് അതൃപ്തിയുളവാക്കിയിട്ടുണ്ട്.

വ്യക്തിയുടെ സ്വകാര്യതയെ മൗലികാവകാശമായി സംരക്ഷിക്കുന്ന നയസമീപനം ഇടത് കാഴ്ചപ്പാടായി ഉയർത്തിപ്പിടിക്കുമ്പോൾ ഇങ്ങനെയൊരു വിവാദം ക്ഷണിച്ചുവരുത്തണമായിരുന്നോയെന്ന സന്ദേഹം അവരിലുണ്ട്. എന്നാൽ കൊവിഡ് അതിജീവനത്തിന്റെ കേരള മോഡലിന് ഭംഗമുണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാൽ തൽക്കാലം പരസ്യപ്രതികരണത്തിനില്ല. കെ.എം. ഷാജി വിവാദത്തിലും അതിലേക്ക് സി.എച്ച്.മുഹമ്മദ് കോയ കുടുംബത്തെ വലിച്ചിഴച്ചതിലുമെല്ലാം സി.പി.ഐക്ക് അതൃപ്തിയുണ്ട്.സ്പ്രിംഗ്‌ളർ കമ്പനി ഇടപാട് അടിയന്തര സാഹചര്യത്തിൽ ഐ.ടി വകുപ്പിലെ ഉന്നതോദ്യോഗസ്ഥൻ സ്വന്തം വിവേചനാധികാരമുപയോഗിച്ചെടുത്ത തീരുമാനമെന്ന് വ്യാഖ്യാനിക്കാൻ ഇടതുകേന്ദ്രങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അസാധാരണ സാഹചര്യത്തിലെ അസാധാരണസമീപനമെന്ന് പറഞ്ഞ സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള, ബാക്കി കാര്യങ്ങൾ പിന്നീട് പരിശോധിക്കാമെന്നാണ് വ്യക്തമാക്കിയത്. കരാറിലെ വരുംവരായ്കകൾ പാർട്ടി ഇഴകീറി വിശകലനം ചെയ്യേണ്ടിവരുമെന്ന സൂചന ഇതിലൂടെ നൽകുന്നു. ആ ഘട്ടത്തിൽ അതൊരു ഉദ്യോഗസ്ഥതലത്തിലെ വിവേചനബുദ്ധിക്കനുസരിച്ച നീക്കമായി തള്ളാനും മതി.

 

Top