മുസ്ലിം ജമാഅത്തിൻ്റെ ശക്തമായ പ്രതിഷേധം;ആലപ്പുഴ കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി; കൃഷ്ണ തേജ പുതിയ കലക്ടർ

തിരുവനന്തപുരം : സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. കേരള മുസ്ലിം ജമാഅത്തിൻ്റെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ശ്രീറാമിനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് . ശ്രീറാമിനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജറായി നിയമിച്ചു. പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടറായിരുന്ന വി.ആർ.കൃഷ്ണ തേജ മൈലവരപ്പാണ് പുതിയ ആലപ്പുഴ കലക്ടർ.

കേരള പത്രപ്രവര്‍ത്തക യൂനിയനും വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നത്. കോണ്‍ഗ്രസും മുസ്ലിം ലീഗും ശ്രീറാമിനെ ബഹിഷ്‌കരിക്കുകയും ചുമതലയേല്‍ക്കുന്ന ദിവസം യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശുകയും ചെയ്തിരുന്നു. സിവിൽ സപ്ലൈസ് വകുപ്പിലേക്കാണ് ശ്രീറാമിനെ മാറ്റിയത്.

കഴിഞ്ഞയാഴ്ചയാണ് ഐ എ എസ് തലത്തിലെ അഴിച്ചുപണിയുടെ ഭാഗമായി ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയത്. എന്നാൽ, ഇതിനെതിരെ അന്നുതന്നെ കേരള മുസ്ലിം ജമാഅത്തും മാധ്യമസമൂഹവും പൊതുജനങ്ങളും കനത്ത പ്രതിഷേധമാണ് ഉയർത്തിയത്. സൈബറിടങ്ങളിൽ ഹാഷ്ടാഗുകൾ ഉപയോഗിച്ചും പ്രതിഷേധമുയർന്നു. ശനിയാഴ്ച കേരള മുസ്ലിം ജമാഅത്ത് ജില്ലാ കലക്ടറേറ്ററുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും വൻ പ്രതിഷേധ മാർച്ചും ധർണയും നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീറാം ചുമതലയേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തു നടന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി സർക്കാർ നിയമിച്ചത്.ആലപ്പുഴ കലക്ടറായിരുന്ന രേണു രാജിനെ എറണാകുളത്തേക്കും മാറ്റിയിരുന്നു.

എന്നാൽ ആലപ്പുഴയുടെ 54ാം കലക്ടറായി ചുമതലയേൽക്കാൻ എത്തിയതു മുതൽ ശ്രീറാമിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നു. ശ്രീറാം ചുമതലയേൽക്കാൽ എത്തിയ അന്നു തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.എറണാകുളം സ്വദേശിയായ ശ്രീറാം, 2013 ഐഎഎസ് ബാച്ചിൽപെട്ടയാളാണ്. മുൻപ് എംപ്ലോയ്മെന്റ് ആൻഡ് ട്രെയ്നിങ് ഡയറക്ടറായും തിരുവല്ല, ദേവികുളം സബ് കലക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Top