ശ്രീദേവിയുടെ ചുണ്ടിന് എന്തുപറ്റി?; പ്ലാസിക് സര്‍ജറിയിലൂടെ പണി ചോദിച്ചുവാങ്ങിയെന്ന് സോഷ്യല്‍ മീഡിയ; പുതിയ ലുക്കിന് പരിഹാസം

സൗന്ദര്യം നിലനിര്‍ത്താന്‍ ഏതറ്റംവരെയും പോകുന്നവരാണ് സിനിമാതാരങ്ങള്‍. മേക്കപ്പ് മാത്രമല്ലാതെ അഭംഗിയുള്ള ശരീരഭാഗങ്ങള്‍ സൗന്ദര്യ ശസ്ത്രക്രിയയിലൂടെ മാറ്റംവരുത്തുന്നവരുമുണ്ട്. ഇപ്പോഴിതാ നടി ശ്രീദേവിയുടെ പുതിയ ലുക്ക് ആണ് ബിടൗണില്‍ ചര്‍ച്ച. നടി ചുണ്ടില്‍ ശസ്ത്രക്രിയ നടത്തിയതില്‍ എന്തോ തകരാറ് പറ്റിയെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം സംവിധായകന്‍ അനുരാഗ് കശ്യപ് സംഘടിപ്പിച്ച ചടങ്ങില്‍ ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും എത്തിയിരുന്നു. അതിനിടെയാണ് പാപ്പരാസികള്‍ ശ്രീദേവിയുടെ ലുക്ക് ശ്രദ്ധിക്കുന്നത്. ചുണ്ടില്‍ കാര്യമായ തകരാറ് സംഭവിച്ചിരിക്കുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ തന്നെ ഇതിന് മുമ്പ് ശ്രീദേവിയോട് ചോദിച്ചിരുന്നു. താനൊരു സിസ്റ്റമാറ്റിക് ലൈഫ് ആണ് നയിക്കുന്നതെന്നും ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കുന്ന ആളാണെന്നും ശ്രീദേവി പറഞ്ഞു. പവര്‍ യോഗ, ആഴ്ചയില്‍ നാല് ദിവസം ടെന്നിസ്, ഡയറ്റ്, ജങ്ക് ഫുഡ് പൂര്‍ണമായും ഒഴിവാക്കും, മധുരപലഹാരങ്ങള്‍ ഇല്ല. ഇതൊക്കെ തന്റെ ലുക്കില്‍ മാറ്റം വരുത്തുന്നുണ്ടെന്നും പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും ശ്രീദേവി പറഞ്ഞു. എന്നാല്‍ പുതിയ ചിത്രങ്ങളും വീഡിയോയും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Top