ശ്രീ, നീയെന്നില്‍ ജീവിക്കുന്നു: 22-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ വികാരധീനനായി ബോണി കപൂര്‍

കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിനാലിനാണ് ദുബായില്‍ വച്ച് ശ്രീദേവി മരണപ്പെട്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. ഭര്‍ത്താവ് ബോണി കപൂറും മക്കളായ ഖുഷിയും ജാന്‍വിയും ആ നഷ്ടത്തോടു പൊരുത്തപ്പെട്ടു വരുന്നതേയുള്ളു. ഇതിനിടയിലാണ് പുതിയൊരു ട്വീറ്റുമായി ബോണി കപൂര്‍ ട്വിറ്ററിലെത്തിയത്. ‘ഇത് ഞങ്ങളുടെ 22ാം വിവാഹ വാര്‍ഷികം ആവുമായിരുന്നു. പ്രിയ്യപ്പെട്ടവള്‍, എന്റെ ഭാര്യ, എന്റെ ആത്മമിത്രം, പ്രണയത്തിന്റേയും തീക്ഷണതയുടേയും ഐശ്വര്യത്തിന്റേയും ചിരിയുടേയും രൂപമായ അവള്‍ എന്നില്‍ എന്നും ജീവിക്കുന്നു’, ബോണി കപൂര്‍ ശ്രീദേവിയുടെ ട്വിറ്ററില്‍ കുറിച്ചു.

1996 ജൂണ്‍ 2നാണ് ഇരുവരും വിവാഹിതരായത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ആരാധകരെ ഞെട്ടിച്ച വിയോഗം ഉണ്ടായത്. മോം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ശ്രീദേവിക്കായിരുന്നു. ഭാര്യയെക്കുറിച്ചു സംസാരിക്കവേ ബോണി പലപ്പോഴും വിങ്ങിപ്പൊട്ടുകയായിരുന്നു. മോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ശ്രീദേവിക്കു പുരസ്‌കാരം ലഭിച്ചത്, ജാന്‍വിയും ഖുഷിയും അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ബോണി.

അവര്‍ അവരുടെ അമ്മയെ എന്നും മിസ് ചെയ്യുന്നുണ്ട്. ഞാന്‍ ഓരോ നിമിഷത്തിലും മിസ് ചെയ്യുന്നുണ്ട്. പക്ഷേ നമുക്കു വിധിയോടു െപാരുതാന്‍ കഴിയില്ലല്ലോ, യാഥാര്‍ഥ്യത്തെ സ്വീകരിച്ചേ പറ്റൂ. അച്ഛന്‍, അമ്മ എന്നീ രണ്ടു റോളുകളും നന്നായി കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഞാന്‍. ജാന്‍വിക്കും ഖുഷിക്കും കൂട്ടായി മകന്‍ അര്‍ജുന്‍ കപൂറും അന്‍ഷുലയും സദാ കൂടെയുണ്ട്, ബോണി കപൂര്‍ പറയുന്നു.

ഫെബ്രുവരി 24 നായിരുന്നു നടി ശ്രീദേവി മരിക്കുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു.

Top