
തിരഞ്ഞെവടുപ്പിനൊടുവില്‍ നറുക്കുവീണത് മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം സ്റ്റീവ് കോപ്പലിന്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി സ്റ്റീവ് കോപ്പലിനെ നിയമിച്ചു. ഒരു വര്‍ഷത്തെ കരാറിലാണ് അറുപതുകാരനായ കോപ്പല്‍ ടീമിനൊപ്പം ചേരുന്നത്.
ടീം ഉടമകളായ സച്ചിന്‍ ടെണ്ടുല്‍ക്കറും നാഗാര്‍ജ്ജുനയുമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇംഗ്ലണ്ടിന്റെ ദേശീയ ടീമില്‍ അംഗമായിരുന്ന സ്റ്റീവ് കോപ്പല്‍ മാഞ്ചസ്റ്റര്‍ സിറ്റി, റീഡിങ്ങ് എന്നീ ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്ത മാസം തന്നെ സ്റ്റീഫ് കോപ്പല്‍ കൊച്ചിയിലെത്തുമെന്ന് ടീം അധികൃതര്‍ വ്യക്തമാക്കി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക