ലാന്‍ഡിങിനിടെ കാറ്റടിച്ച് വിമാനം തെന്നിമാറി: വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കൊച്ചി : ശക്തമായ കാറ്റില്‍ വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറി. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ശ്രീലങ്കന്‍ എയര്‍വെയ്‌സിന്റെ വിമാനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറിയത്. വിമാനം റണ്‍വെയില്‍ ഇറങ്ങിയ ശേഷം ശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടു. പൈലറ്റ് സമയോചിതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വിമാനത്തില്‍ 200 യാത്രക്കാര്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

Top