സ്‌ട്രോമി ദാനിയേലിന്റെ ട്രംപുമായുള്ള ബന്ധം വിവരിക്കുന്ന പുസ്തകം ചൊവ്വാഴ്ച പുറത്തു വരും. ട്രംപുമായുള്ള കിടപ്പറബന്ധം തൃപ്തി നല്‍കുന്നതായിരുന്നില്ലെന്നും ട്രംപിന്റെ തിടുക്കവും അവയവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ വരെ പുസ്തകത്തിലുണ്ട്. കിടപ്പറയിലേക്ക് കടക്കും മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഭാര്യ മെലാനിയയുടെയും മകന്റെയും ചിത്രങ്ങള്‍ കാട്ടിയിരുന്നെന്ന് നീലച്ചിത്രനടി സ്‌ട്രോമി ദാനിയേല്‍സ്. അമേരിക്കയില്‍ വന്‍ വിവാദമായി മാറിഈ പുസ്തകം
2006 ല്‍ നവേഡയില്‍ വെച്ച് ഗോള്‍ഫ് ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന്റെ പിന്നാലെ ആയിരുന്നു സമാഗമമെന്നാണ് ദാനിയേല്‍സ് പറയുന്നത്. കിടപ്പറയിലേക്ക് കടക്കും മുമ്പ് ഭാര്യയുടെ ചിത്രം ട്രംപ് മെലാനിയെ കാണിച്ചു. അതിന് ശേഷം ഹോട്ടല്‍ മുറിയില്‍ നടന്ന സംഭാഷണവും അതേപടി ദാനിയേല്‍സ് കുറിച്ചിട്ടുണ്ട്. വിവാഹിതന്‍ ആണെന്നറിഞ്ഞപ്പോള്‍ തന്നോടൊപ്പം കഴിഞ്ഞാല്‍ ഭാര്യ ഭാര്യ എന്തു വിചാരിക്കും എന്ന ചോദ്യത്തിന് അത് കാര്യമാക്കേണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. അത് വല്യ കാര്യമല്ലെന്നും ഞങ്ങള്‍ വെവ്വേറെ മുറിയിലാണ് കിടക്കുന്നതെന്നും ട്രംപ് പറഞ്ഞു.
അതിന് ശേഷം മറ്റൊരു ഫോട്ടോ തിടുക്കത്തില്‍ വലിച്ചെടുത്ത് തന്റെ മകനെ കണ്ടോ എന്ന് പറഞ്ഞ് കാട്ടി. നാലുമാസം പ്രായമുള്ള മകന്‍ ബാരനെ എടുത്തുകൊണ്ട് മെലാനിയ നില്‍ക്കുന്ന ചിത്രമായിരുന്നു അത്. കിടക്കും മുമ്പായി തന്റെ ജോലിയെക്കുറിച്ചും നീലച്ചിത്രരംഗത്തെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു. സീനിന് എത്ര രൂപ പ്രതിഫലം കിട്ടുമെന്നും മറ്റും ചോദിച്ചറിഞ്ഞു. ട്രംപിന്റെ ഹെയര്‍ സ്‌റ്റൈലിനെ അരോചകം എന്നു വിശേഷിപ്പിച്ച ദാനിയേല്‍സ് പക്ഷേ അത് അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്കാണെന്നും പറഞ്ഞു.
ട്രംപിന്റെ അവയവത്തെ കൂണിന്റെ ആകൃതിയിലുള്ള അമേരിക്കന്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ ടോഡ് സ്റ്റൂളിനോടാണ് ദാനിയേല്‍സ് ഉപമിച്ചത്. ട്രംപുമായുള്ള കിടപ്പറബന്ധം ഒട്ടും തൃപ്തി തരാത്തതും വെറുക്കുന്നതുമായിരുന്നെന്നും അവര്‍ പറഞ്ഞു. കിടപ്പറയ രംഗം അതേ രീതിയില്‍ ദാനിയേല്‍സ് പങ്കു വെയ്ക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് 2007 ല്‍ ട്രംപിനെ സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഹിലാരി ക്‌ളിന്റണുമായുള്ള ഒരു ഫോണ്‍കോളിലായിരുന്നെന്നും ദാനിയേല്‍സ് പറയുന്നുണ്ട്.
അമേരിക്കൻ അശ്ലീലചലച്ചിത്രനടിയും തിരക്കഥാകൃത്തും സംവിധായികയുമാണ് സ്റ്റോമി ഡാനിയേൽസ് ഇവരുടെ യഥാർത്ഥനാമം സ്റ്റെഫനി എ. ഗ്രിഗറി ക്ലിഫോർഡ് എന്നാണെങ്കിലും സ്റ്റോമി ഡാനിയേൽസ്, സ്റ്റോമി വാട്ടേഴ്സ്, സ്റ്റോമി എന്നീ പേരുകളിലാണ് പ്രശസ്തയായത്.നിരവധി നീലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സ്റ്റോമിക്ക് ആ മേഖലയിലെ പ്രശസ്ത പുരസ്കാരങ്ങളെല്ലാം ലഭിച്ചിട്ടുണ്ട്. നൈറ്റ് മൂവ്സ്, എ.വി.എൻ., എക്സ്.ആർ.സി.ഓ. എന്നിവയുടെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടംപിടിച്ചിട്ടുമുണ്ട്.
2018-ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനും അദ്ദേഹത്തിന്റെ അഭിഭാഷകൻ മൈക്കൽ കോഹനും എതിരെ രംഗത്തുവന്നതിലൂടെ സ്റ്റോമി ഡാനിയേൽസ് രാജ്യാന്തരശ്രദ്ധ നേടിയിരുന്നു. 2006-ൽ ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഈ ബന്ധം പുറത്തുപറയാതിരിക്കുവാൻ ട്രംപുമായി ധാരണയുണ്ടാക്കിയെന്നും സ്റ്റോമി അവകാശപ്പെടുന്നു. എന്നാൽ ട്രംപിന്റെ പ്രതിനിധികൾ ഈ വാദം നിരാകരിക്കുകയും സ്റ്റോമി നുണപറയുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
ഫുള്‍ ഡിസ്‌ക്ലോഷര്‍’ എന്ന പുസ്തകത്തില്‍ ചിത്രങ്ങളടക്കം സ്റ്റോമി ഡാനിയേല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പുസ്തകം ഒക്ടോബര്‍ 2ന് പുറത്തിറങ്ങും. ട്രംപുമായി പൂര്‍ണസമ്മതത്തോടെ ലൈംഗികബന്ധം ഉണ്ടായിട്ടുണ്ടെന്നാണ് സ്റ്റോമിയുടെ വെളിപ്പെടുത്തല്‍. എനിക്ക് ഏറ്റവും കുറഞ്ഞ സംതൃപ്തി നല്‍കിയ അനുഭവമായാണ് തോന്നിയത്. എന്നാല്‍ അദ്ദേഹത്തിന് ആ അഭിപ്രായമായിരുന്നില്ല – സ്റ്റോമി കുറിച്ചു. 2006-ല്‍ ലേക് താഹൊ സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിന്റെ ഇടയ്ക്കാണു ട്രംപിനെ പരിചയപ്പെടുന്നതെന്നാണ് സ്റ്റോമി അവകാശപ്പെടുന്നത്. രാത്രിയില്‍ ട്രംപുമായി ലൈംഗിക ബന്ധം നടന്നു. ട്രംപിന്റെ ഭാര്യ മെലാനിയ മകനെ പ്രസവിച്ചിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. ആ ഗോള്‍ഫ് ടൂര്‍ണമെന്റിനിടയിലാണ് ആദ്യമായി ട്രംപിനെ കാണുന്നതെന്നും സ്റ്റോമി പുസ്തകത്തില്‍ പറയുന്നു.എന്നാല്‍, സ്റ്റോമിയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ ട്രംപ് നേരത്തെ നിരസിച്ചിരുന്നു. എന്നാല്‍ 2016 നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപും നടിയും തമ്മിലുള്ള ബന്ധം പുറത്തു പറയാതിരിക്കാന്‍ 1,30,000 ഡോളര്‍ ട്രംപിന്റെ അഭിഭാഷകന്‍ കൈമാറിയതായി വാര്‍ത്തകളുണ്ടായിരുന്നു.