ദിലീപിനെതിരായ എല്ലാ തെളിവുകളും കുറ്റപത്രത്തില്‍ ഉണ്ടാകുമെന്ന് ഡിജിപി

തിരുവനന്തപുരം: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ തെളിവുകളും ലഭിച്ചശേഷം മാത്രമേ കുറ്റപത്രം സമര്‍പ്പിക്കൂവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇനിയും തെളിവുകള്‍ ലഭിക്കാനുണ്ട്. കുറ്റപത്രത്തില്‍ മുഴുവന്‍ തെളിവുകളും ഉണ്ടാകുമെന്നും ബെഹ്റ കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.നടിയെ ആക്രമിച്ചക്കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്. ജാമ്യം നല്‍കിയാല്‍ പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി. ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന പൊലീസ് നിലപാട് ഹൈക്കോടതി ശരിവച്ചു.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായിരിക്കുന്ന ദിലീപിന്റെ ജയിൽവാസം ഇപ്പോൾ 50 ദിവസം പിന്നിട്ടിരിക്കുകയാണ്. 90 ദിവസത്തിനുള്ളിൽ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ദിലീപിന് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കും. ഇതൊഴിവാക്കാൻ 90 ദിവസത്തിനുള്ളിൽതന്നെ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ജയിലിലായിട്ട് 50 ദിവസമായിട്ടും ഹൈക്കോടതി രണ്ടാം വട്ടവും ജാമ്യം നിഷേധിച്ചതിന് കാരണവും ഈ തെളിവുകളുടെ ബലമാണ്. ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദ സന്ദേശം സുനി പോലീസുകാരന്റെ മൊബൈലില്‍ നിന്ന് ദിലീപിന് അയക്കുകയായിരുന്നു. കേസില്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ഫോണ്‍ വഴി ബന്ധപ്പെട്ടതിന്റെ നിര്‍ണായക തെളിവായിത്‌. പള്‍സര്‍ സുനിയുമായി പരിചയമില്ല എന്ന ദിലീപിന്റെ വാദം പൊളിക്കാന്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ നിരത്തിയത് പിടിയിലായ ശേഷം പള്‍സര്‍ സുനി ദിലീപിന് അയച്ച ഈ സന്ദേശമാണ്‌. ഒരു പൊലീസുകാരനാണ് ഇക്കാര്യം അന്വേഷണസംഘത്തോട് പറഞ്ഞത്. പൊലീസുകാരന്‍ കേസില്‍ പ്രതിയായേക്കും. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്ന് പോലീസ് ക്ലബ്ബിലുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ മുഖേനെയാണ് സുനി ദിലീപിനെയും കാവ്യയേയും വിളിക്കാന്‍ ശ്രമിച്ചത്. ഈ പൊലീസുകാരനെ സ്വാധീനിച്ചാണ് സുനി ഇത് ചെയ്തത്. ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദ സന്ദേശം സുനി പൊലീസുകാരന്റെ മൊബൈലില്‍ നിന്ന് അയക്കുകയായിരുന്നു. അതിന് ശേഷം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക്കും ഈ പൊലീസുകാരന്റെ സഹായത്തോടെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. അതുകഴിഞ്ഞ് പൊലീസുകാരന്‍ തന്നെ സ്വന്തം നിലയ്ക്ക് ഇവരെ രണ്ടുപേരെയും വിളിക്കാന്‍ ശ്രമിച്ചതായും വിവരങ്ങള്‍ പുറത്തുവന്നു. തൃശൂരിലുള്ള ഒരു കോയിന്‍ ബൂത്തില്‍ നിന്ന് പൊലീസുകാരന്‍ ലക്ഷ്യയിലേക്ക് വിളിച്ചതിന്റെ തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിന് ശേഷം വലിയ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈ പൊലീസുകാരന്‍ തന്നെ സിം കാര്‍ഡ് നശിപ്പിച്ചുകളഞ്ഞു. പിന്നീട് അന്വേഷണം കൂടുതല്‍ മുന്നോട്ടുപോയസമയത്ത് തനിക്ക് തെറ്റുപറ്റിയെന്ന തരത്തില്‍ മാപ്പപേക്ഷയായി നടന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തെ എഴുതി അറിയിക്കുകയും ചെയ്തുവെന്നാണ് വിവരങ്ങള്‍.

മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളും പൊലീസുകാരന്റെ ഫോണില്‍ നിന്ന് വിളിച്ചതിന്റെ ടെലിഫോണ്‍ രേഖകള്‍ അടക്കം അന്വേഷണ സംഘം നിര്‍ണായക രേഖകളായി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതാണ് ദിലീപിന്റെ ജാമ്യത്തിന് വിലങ്ങുതടിയായി നിന്നതെന്നാണ് വിവരം. മാത്രമല്ല തെളിനശിപ്പിക്കുക, പ്രതിയെ സഹായിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തതിനാല്‍ പൊലീസുകരനെ പ്രതിയാക്കിയേക്കും എന്ന വിവരങ്ങളും പുറത്തുവരുന്നു. തനിക്കെതിരെ കാക്കനാട്‌ ജയിലില്‍ വെച്ച് ഗൂഢാലോചന നടന്നുവെന്ന ദിലീപിന്റെ വാദം പെളിക്കാന്‍ ഈ രേഖകള്‍ പ്രോസിക്യൂഷനെ സഹായിച്ചു.

Top