
ലഷ്കര്‍ ഇ തൊയ്ബ സംഘം ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗ്ഗം തമിഴ്നാട്ടിലേക്ക് കടന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ് സ്റ്റാന്‍റുകള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്ന സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ക്ക് നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു..
സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ 0471 2722500 എന്ന നമ്പറില്‍ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.