ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ദിവസം അർജുൻ വാങ്ങിയത് 50 രൂപയുടെ മിഠായി; ചില ദിവസങ്ങളിൽ 100 രൂപയ്ക്ക് വരെ മിഠായി വാങ്ങിയിട്ടുണ്ടെന്ന് കടയുടമയുടെ മൊഴി: ചുരക്കുളം എസ്റ്റേറ്റിൽ കൂടുതൽ ഇരകളുണ്ടോയെന്ന സംശയത്തിൽ പൊലീസ്

സ്വന്തം ലേഖകൻ

കുമളി:വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡനത്തിനുശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അർജുൻ നൂറ് രൂപയ്ക്ക് വരെ മിഠായി വാങ്ങിയിരുന്നെന്ന് കടയുടമയുടെ മൊഴി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദിവസം 50 രൂപയ്ക്ക് മിഠായി വാങ്ങിയിരുന്നുവെന്ന് കടയുടമ. മിഠായി കൊടുത്താണ് കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്.

പ്രതിയെ വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാര സ്ഥാപനത്തിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിനിടയിൽകടയുടമായാണ് ഇക്കാര്യം പൊലീസിനോട് വ്യക്തമാക്കിയത്. സർക്കിൾ ഇൻസ്‌പെക്ടർ റ്റി ടി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി വണ്ടിപ്പെരിയാറിൽ എത്തിച്ചത്.

മിഠായി വാങ്ങാൻ പ്രതി കടയിൽ എത്തിയത് എത്തിയത് 12 മണിയോടെയെന്നും കണ്ടെത്തിയിട്ടുണ്ട്. പെൺകുഞ്ഞിന് മിഠായിയും പലഹാരവും നൽകിയായാണ് പീഡിപ്പിച്ചതെന്നാണ് അർജുൻ പൊലീസിന് മൊഴി നൽകിയത്.

കൊല്ലപ്പെട്ട പെൺകുട്ടിയ്ക്ക് പുറമെ മറ്റാർക്കങ്കിലും പ്രതിയിൽ നിന്ന് ദുരനുഭവം ഏറ്റിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.കുഞ്ഞിന്റെ ശരീരത്തിൽ നിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

ജൂൺ 30നാണ് കുഞ്ഞിനെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിലാണ് കുഞ്ഞ് പീഡനത്തിന് ഇരയായിരുന്ന വിവരം പുറംലോകമറിഞ്ഞത്.

Top