മദ്യപിക്കാന്‍ ഗ്ലാസ് നല്‍കിയില്ല, പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കണ്ണെറിഞ്ഞു പൊട്ടിച്ചു

മൂന്നാര്‍: മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാത്തതിന്റെ ദേഷ്യം തീര്‍ക്കാന്‍ യുവാവ് ചായക്കടയ്ക്കു നേരെ കല്ലെറിഞ്ഞു. ചായക്കട ഉടമയുടെ മകളായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷൈനിയുടെ കണ്ണില്‍ കല്ലുകൊണ്ട് ഗുരുതര പരിക്കേറ്റു. ഷൈനിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അടിമാലി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.  മൂന്നാറിലെ വിദേശമദ്യ വില്‍പ്പനശാലാ ജീവനക്കാരനും ഷൈനിയുടെ മാതൃസഹോദരനുമായ വികാസ് (38)ആണ് കല്ലെറിഞ്ഞ്‌ പെണ്‍കുട്ടിയുടെ കണ്ണ് തകര്‍ത്തത്. ദേവികുളം ആര്‍ഡിഒ ഓഫിസിനു മുന്നില്‍ ചായക്കട നടത്തുന്ന ശേഖര്‍ – വേളാങ്കണ്ണി ദമ്പതികളുടെ മകളാണ് ഷൈനി.  പെണ്‍കുട്ടി മൂന്നാര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ ദിവസം ചായക്കടയിലെത്തിയ വികാസ് മദ്യപിക്കാന്‍ ഗ്ലാസ് ചോദിച്ചു. ഗ്ലാസ് കൊടുക്കാത്തതിന് കടയിലെ സാധനങ്ങള്‍ നശിപ്പിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയ വികാസ് കടയിലേക്കു കല്ലെറിയുകയായിരുന്നു.  ഷൈനിയുടെ ഇടതു കണ്‍പുരികത്തില്‍ ഏറ് കൊണ്ടു കണ്ണിനു ഗുരുതര പരുക്കേല്‍ക്കുകയും പുരികത്തിന്റെ എല്ലിനു പൊട്ടലുണ്ടാവുകയും ചെയ്തു. സംഭവത്തില്‍ ദേവികുളം പോലീസ് കേസെടുത്തു.

Top